EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈത്ത് അ​ഗ്നിബാധ: 11 മലയാളികൾ മരിച്ചു, ആറ് പേർ ഐസിയുവിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുവൈത്ത് അ​ഗ്നിബാധ: 11 മലയാളികൾ മരിച്ചു, ആറ് പേർ ഐസിയുവിൽ
News

കുവൈത്ത് അ​ഗ്നിബാധ: 11 മലയാളികൾ മരിച്ചു, ആറ് പേർ ഐസിയുവിൽ

Web Desk
Last updated: June 12, 2024 6:55 PM
Web Desk
Published: June 12, 2024
Share

കുവൈത്ത് സിറ്റി: കുവൈത്തിൽ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം 46 ആയി. മരിച്ചവരിൽ 21 പേർ ഇന്ത്യക്കാരാണ്. ഇതിൽ 11 പേർ മലയാളികളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മരണപ്പെട്ട പതിനൊന്ന് മലയാളികളിൽ ഒരാൾ കൊല്ലം പൂയ്യപ്പള്ളി സ്വദേശി പയ്യക്കോട് ഷമീർ ആണ്. കമ്പനിയിലെ ഡ്രൈവറായിരുന്നു ഇയാൾ.

മരിച്ച 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ഷമീർ, ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി, ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫിൻ എബ്രഹാം സാബു, അനിൽ ഗിരി, മുഹമ്മദ് ഷെരീഫ് ഷെരീഫ, സാജു വർഗീസ്, ദ്വാരികേഷ് പട്ടനായക്, മുരളീധരൻ പി.വി , വിശ്വാസ് കൃഷ്ണൻ, അരുൺ ബാബു, സാജൻ ജോർജ്, രഞ്ജിത്ത് കുണ്ടടുക്കം, റെയ്മണ്ട് മഗ്പന്തയ് ഗഹോൽ, ജീസസ് ഒലിവറോസ് ലോപ്സ്, ആകാശ് ശശിധരൻ നായർ, ഡെന്നി ബേബി കരുണാകരൻ എന്നിവരുടെ പേരുകളാണ് അധികൃതർ പുറത്തു വിട്ടത്.

ഇതിൽ ഷിബു വർഗീസ്, തോമസ് ജോസഫ്, പ്രവീൺ മാധവ് സിംഗ്, ലൂക്കോസ് വടക്കോട്ട് ഉണ്ണി, ബുനാഫ് റിച്ചാർഡ് റോയ് ആനന്ദ, കേളു പൊന്മലേരി, സ്റ്റീഫൻ എബ്രഹാം സാബ്യ, അനിൽ ഗിരി, മുഹമ്മദ് ശരീഫ്, സാജു വർഗീസ് എന്നിവർ മലയാളികളാണ്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് എൻബിടിസി. കുവൈത്ത് മാംഗെഫിലിലെ എൻബിടിസിയുടെ നാലാം നമ്പർ ക്യാംപിലാണ് ബുധനാഴ്ച പുലർച്ചെ അഗ്നിബാധയുണ്ടായത്.

സംഭവസമയത്ത് കെട്ടിടത്തിൽ 195 പേർ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പുലർച്ച നാല് മണിയോടെ കെട്ടിടത്തിൻ്റെ താഴെ നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. താഴത്തെ മുറിയിൽ നിന്നും കൂടുതൽ ഭാഗത്തേക്ക് തീ വ്യാപിക്കുകയായിരുന്നു. ഇതിനിടെ താഴത്തെ നിലയിലുണ്ടായിരുന്ന ഇരുപതോളം ഗ്യാസ് സിലിണ്ടറുകൾ തീപിടിച്ച് പൊട്ടിത്തെറിച്ചത് അപകടത്തിൻ്റെ വ്യാപ്തി കൂട്ടി.

സംഭവസമയത്ത് കെട്ടിടത്തിലുണ്ടായിരുന്നവരെല്ലാം ഉറക്കത്തിലായിരുന്നു. സ്ഫോടനത്തിന് ശേഷമാണ് ഇവരെല്ലാം ഉണരുന്നത്. എന്നാൽ അതിനോടകം താഴത്തെ നിലയിലാകെ തീപിടിച്ചു. ലിഫ്റ്റില്ലാത്തതിനാൽ സ്റ്റെയർ വഴി ഓടിയിറങ്ങാൻ ആളുകൾ തിക്കിതിരക്കുന്ന നിലയുണ്ടായി. മുകൾ നിലകളിൽ നിന്നും ശ്വാസം കിട്ടാതെ താഴേക്ക് ചാടിയ ചിലർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനിടെ അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

നിലവിൽ അൽ അദാൻ ആശുപത്രിയിൽ 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. അപകടസ്ഥലം സന്ദർശിച്ച കുവൈത്തിലെ ഇന്ത്യൻ അംബാസിഡർ ദുരിതബാധിതർക്ക് എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ളവരേയും അദ്ദേഹം സന്ദർശിച്ചു.

Amb @AdarshSwaika1 visited Jahra Hospital, where 6 workers, understood to be Indians, injured in today’s fire incident, have been admitted. They are reportedly stable. Another 6 are expected to be shifted to Jahra hospital today from Mangaf site. pic.twitter.com/PpJnoNAAtG

— India in Kuwait (@indembkwt) June 12, 2024

Amb @AdarshSwaika visited the Al-Adan hospital where over 30 Indian workers injured in today’s fire incident have been admitted. He met a number of patients and assured them of full assistance from the Embassy. Almost all are reported to be stable by hospital authorities. pic.twitter.com/p0LeaErguF

— India in Kuwait (@indembkwt) June 12, 2024

TAGGED:KG AbrhamKuwaitNCBT
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുമായി തംകീൻ

October 24, 2022
NewsReal Talk

ജനങ്ങളുടെ സ്നേഹമാണ് വലിയ അംഗീകാരം; അവാർഡുകൾക്ക് പുറകേ പോയിട്ടില്ല: വിദ്യാധരൻ മാസ്റ്റർ

January 27, 2023
News

ദാനം ചെയ്തത് 203 തവണയായി 93 ലിറ്റർ രക്തം, ഗിന്നസ് റെക്കോർഡുമായി 80കാരി

March 27, 2023
News

ഒരു മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നത് അങ്ങേയറ്റം ഫാഷിസം: കെ സുരേന്ദ്രന്‍

June 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?