EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചേലക്കരയിൽ പ്രദീപിന് മിന്നും വിജയം, ഇടതിന് ആശ്വാസം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ചേലക്കരയിൽ പ്രദീപിന് മിന്നും വിജയം, ഇടതിന് ആശ്വാസം
News

ചേലക്കരയിൽ പ്രദീപിന് മിന്നും വിജയം, ഇടതിന് ആശ്വാസം

Web Desk
Last updated: November 23, 2024 12:44 PM
Web Desk
Published: November 23, 2024
Share

പലതരം വിവാദങ്ങളിൽ ഉലഞ്ഞു നിന്ന ഇടതുമുന്നണിക്കും സർക്കാരിനും ആശ്വാസം നൽകുന്നതാണ് ചേലക്കരയിലെ വിജയം. ഉപതെരഞ്ഞെടുപ്പുകൾ സർക്കാരിൻ്റെ വിലയിരുത്തലായിട്ടാണ് എപ്പോഴും വ്യാഖ്യാനിക്കപ്പെടാറുള്ളത് എന്നതിനാൽ ഇടത് എം.എൽ.എയും സിപിഎം സീനിയർ നേതാവുമായ കെ.രാധാകൃഷ്ണൻ രാജി വച്ച ഒഴിവിൽ വന്ന തെരഞ്ഞെടുപ്പ് സിപിഎമ്മിന് കടുത്ത പരീക്ഷണമായിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ ഏഴ് തവണയാണ് ചേലക്കരയിൽ പ്രചരണത്തിന് എത്തിയതെങ്കിലും കെ.രാധാകൃഷ്ണൻ തന്നെയായിരുന്നു ചേലക്കരയിലെ പ്രചരണത്തിൻ്റെ കേന്ദ്ര ബിന്ദു. ജനകീയ നേതാവും പിണറായി മന്ത്രിസഭയിലെ രണ്ടാമനുമായ രാധാകൃഷ്ണനെ ലോക്സഭയിലേക്ക് അയച്ച സിപിഎം തീരുമാനം യു.ഡി.എഫ് വലിയ രീതിയിൽ ചേലക്കരയിൽ ചർച്ചയാക്കിയിരുന്നു.

മന്ത്രിയായ രാധാകൃഷ്ണനെ എം.പിയാക്കിയതിനെതിരെ സിപിഎം അണികളിൽ ഉണ്ടായിരുന്ന വികാരം പരമാവധി മുതലാക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ. എന്നാൽ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാക്കി 19 മണ്ഡലങ്ങളും കൈ വിട്ടിട്ടും സിപിഎമ്മിനൊപ്പം നിന്നത് ചേലക്കരയാണ്. ഇടത്തേക്കുള്ള ആ പ്രതിബദ്ധത ഇപ്പോഴും ഈ മണ്ഡലം ഉയർത്തി പിടിക്കുന്നു എന്നതിന് തെളിവാണ് പ്രതികൂല സാഹചര്യത്തിൽ നേടിയ മികച്ച വിജയം

അതേസമയം വലിയ പ്രതീക്ഷ ഇല്ലാതിരുന്ന ചെലക്കരയിൽ മികച്ച മുന്നേറ്റമാണ് ഇക്കുറി ബിജെപി നടത്തിയത്. 12 റൗണ്ട് വോട്ടെണൽ കഴിഞ്ഞപ്പോൾ 28666 വോട്ടുകൾ ബിജെപി ചെലക്കരയിൽ നേടിയിട്ടുണ്ട്. ചേലക്കര നിയമസഭാ മണ്ഡലത്തിൽ അവരുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്. വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 30,000 ത്തിന് മുകളിൽ വോട്ടുകൾ ബിജെപിക്ക് ഇവിടെ കിട്ടാൻ സാധ്യതയുണ്ട്. ബിജെപി ശക്തികേന്ദ്രമായ തിരുവില്വാമല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ആയിരുന്ന കെ.ബാലകൃഷ്ണനായിരുന്നു ഇക്കുറി ബിജെപി സ്ഥാനാർഥി. അദ്ദേഹത്തിൻ്റെ വ്യക്തിബന്ധങ്ങളും ബിജെപിയുടെ വോട്ട് വർധനയ്ക്ക് തുണയായി എന്നാണ് വിലയിരുത്തൽ.

അതേസമയം മികച്ച രീതിയിൽ പ്രചരണം നടത്തിയിട്ടും അതിന് അനുസരിച്ചുള്ള ഫലം കിട്ടിയില്ല എന്നത് ചേലക്കരയിൽ യുഡിഎഫിനും കോൺഗ്രസിനും തിരിച്ചടിയാണ്. പാലക്കാട് മിന്നുന്ന പ്രകടനം നടത്തിയപ്പോൾ ആണ് ചേലക്കരയിൽ തിരിച്ചടിയുണ്ടായത് എന്നതും വീഴ്ചയുടെ ആഘാതം കൂട്ടുന്നു.

TAGGED:ChelakaraRemya haridasUR Pradeep ചേലക്കരചേലക്കരയു ആർ പ്രദീപ്രമ്യ ഹരിദാസ്
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

മോദിയുടെ വിദ്യാഭ്യാസം വിവാദമാക്കിയിട്ടെന്ത്? രാജ്യം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യൂ: ശരദ് പവാർ

April 10, 2023
News

അപകടങ്ങളും കുറ്റകൃത്യങ്ങളും എങ്ങനെ റിപ്പോർട്ട് ചെയ്യണം: ഓൺലൈൻ സംവിധാനങ്ങളെ വീണ്ടും ഓർമ്മിച്ച് ദുബായ് പൊലീസ്

April 2, 2023
News

അടുത്ത രണ്ട് ദിവസം കേരളത്തിൽ മിതമായ തോതിൽ മഴയ്ക്ക് സാധ്യത

January 10, 2024
News

‘ഡോളോ’ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി; വിമര്‍ശിച്ച് സുപ്രീംകോടതി  

August 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?