EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണം; ഇന്ത്യൻ വംശജന് തടവ് ശിക്ഷ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണം; ഇന്ത്യൻ വംശജന് തടവ് ശിക്ഷ
News

ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണം; ഇന്ത്യൻ വംശജന് തടവ് ശിക്ഷ

News Desk
Last updated: December 11, 2022 10:26 AM
News Desk
Published: December 11, 2022
Share

 

യു കെയില്‍ ഗര്‍ഭിണിയായ യുവതിയുടെയും പിതാവിന്റെയും മരണത്തിനിടയാക്കിയ വാഹനാപകട കേസില്‍ കോടതി ഇന്ത്യന്‍ വംശജനായ യുവാവിന് 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 31കാരനായ നിതേഷ് ബിസെന്‍ഡറിക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ ഓഗസ്റ്റില്‍ കെന്റിലെ റാംസ്‌ഗേറ്റില്‍ വെച്ച് നിതേഷ് ബിസെന്‍ഡറി ഓടിച്ചിരുന്ന കാര്‍ ആണ് ഇരുവരുടെയും മരണത്തിനു കാരണമായത്.

അതേസമയം വാഹനമോടിക്കുന്ന സമയത്ത് നിതേഷ് ലഹരി ഉപയോഗിക്കുകയും അര്‍ധ ബോധാവസ്ഥയിലുമായിരുന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. അപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച യുകെയിലെ കാന്റര്‍ബറി ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ ശിക്ഷാ കാലാവധി കഴിഞ്ഞതിനു ശേഷം 10 വര്‍ഷത്തേക്ക് നിതേഷിനെ വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അപകട സമയത്ത് നിതേഷ് കൊക്കെയിന്‍ ഉപയോഗിച്ചിരുന്നതായാണ് വിവരം. അപകടം നടന്നതിന് ശേഷം സംഭവ സ്ഥലത്ത് നിന്ന് ഇയാള്‍ ഓടി രക്ഷപെടുകയും ചെയ്തു. എന്നാൽ അപകടത്തിന്റെ കാരണം വാഹനത്തിന്റെ പ്രശ്‌നമാണെന്നായിരുന്നു വിചാരണാ വേളയില്‍ പ്രതിഭാഗം ഉന്നയിച്ച വാദം.

TAGGED:murder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വയനാട് ഉരുൾപൊട്ടൽ: മരണസംഖ്യ 108 ആയി, 98 പേരെ കാണാനില്ലെന്ന് വിവരം

July 30, 2024
News

മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്

November 28, 2025
News

കഴുത്തില്‍ കയര്‍ മുറുകിയ പാട്, യുവാവിന്റെ മരണത്തില്‍ ദുരൂഹത; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയില്‍

July 17, 2023
News

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി; ചെയ്തില്ലെങ്കില്‍ പൂട്ടിക്കുമെന്ന് ഭീഷണി: ട്വിറ്റര്‍ മുന്‍ സി.ഇ.ഒ

June 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?