ഒമാനിൽ കാറപകടത്തിൽ മുൻ യുഎഇ സൈനികൻ മരിച്ചു. 70 വയസ്സുകാരനായ മുഹമ്മദ് ഫറാജ് ആണ് അപകടത്തിൽ മരിച്ചത്. 2025 ഓഗസ്റ്റ് 3 ശനിയാഴ്ച ഒമാനിലെ ഹൈമ റോഡിൽ വെച്ചാണ് അപകടമുണ്ടായത്.
കുടുംബത്തോടൊപ്പം യുഎഇയിൽ നിന്ന് സലാലയിലേക്ക് അവധിക്കാലം ആഘോഷിക്കാൻ പോകുമ്പോഴായിരുന്നു അപകടം. ഫറാജിന്റെ ഭാര്യക്ക് ഗുരുതരമായി പരിക്കേൽക്കുകയും ഒമാനിലെ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. മകൾക്ക് പരിക്കുകളില്ല.
ഫറാജിന്റെ വാഹനവും എതിരെ വന്ന ഒമാനി പൗരൻ ഓടിച്ചിരുന്ന വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഒമാനി പൗരനും അപകടത്തിൽ മരിച്ചു. ഫറാജിന് ആറ് മക്കളുണ്ടെന്ന് മകൻ സബ്രി അൽ തമീമി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതായി ലേഖനത്തിൽ പറയുന്നു.