EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മൂന്നംഗ സംഘം സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ഓടിയെത്തി; യുവാവിന് നെഞ്ചില്‍ കുത്തേറ്റ് ദാരുണാന്ത്യം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മൂന്നംഗ സംഘം സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ഓടിയെത്തി; യുവാവിന് നെഞ്ചില്‍ കുത്തേറ്റ് ദാരുണാന്ത്യം
News

മൂന്നംഗ സംഘം സുഹൃത്തിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ഓടിയെത്തി; യുവാവിന് നെഞ്ചില്‍ കുത്തേറ്റ് ദാരുണാന്ത്യം

Web News
Last updated: October 9, 2023 11:52 AM
Web News
Published: October 9, 2023
Share

മൂന്ന് പേരടങ്ങിയ സംഘം സുഹൃത്തിനെ കുത്തുന്നത് തടയാന്‍ ശ്രമിച്ച യുവാവ് അക്രമി സംഘത്തിന്റെ കുത്തേറ്റ് മരിച്ചു. മലപ്പുറം കുഴിയംപറമ്പ് ചര്‍ച്ചിന് സമീപം താമസിക്കുന്ന പുന്നക്കോടന്‍ ചന്ദ്രന്റെ മകന്‍ പ്രജിത്ത് ആണ് മരിച്ചത്. 26 വയസായിരുന്നു.

കുത്തേറ്റ സുഹൃത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കുഴിയംപറമ്പ് വിസപ്പടിയിലെ പാറക്കടത്ത് പൊക്കനാളി നൗഫലിനാണ് കുത്തേറ്റത്. സംഭവത്തില്‍ എടവണ്ണ, പൂക്കൊളത്തൂര്‍ സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഞായറാഴ്ച വൈകീട്ട് കിഴിശ്ശേരി കുഴിയംപറമ്പ് ജിഎല്‍പി സ്‌കൂളിന് സമീപമാണ് കൊലപാതകം. അഞ്ചരയോടെ ഓട്ടോയില്‍ വന്ന സംഘം പ്രജിത്തിന്റെ സുഹൃത്ത് നൗഫലുമായി സംസാരിക്കുകയായിരുന്നു. ഇവരുടെ സംസാരം വാക്കുതര്‍ക്കമായി.

അങ്ങാടിയില്‍ നില്‍ക്കുകയായിരുന്ന പ്രജിത്ത്, സുഹൃത്തായ നൗഫലും സംഘവും ഉന്തും തള്ളും ഉണ്ടാവുന്നത് കണ്ട് അന്വേഷിക്കാനെത്തി. നൗഫലിനെ കത്തികൊണ്ട് കുത്തുന്നത് തടയുന്നതിനിടെ പ്രജിത്തിന് നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. ഒന്നിലധികം തവണ പ്രജിത്തിന് കുത്തേറ്റിട്ടുണ്ട്. വാക്കു തര്‍ക്കത്തിനെ കൊലപാതകം നടത്തിയവര്‍ പരിചയമുള്ളവര്‍ തമ്മിലാണെന്നാണ് വിവരം.

നൗഫലിന് കൈക്ക് കുത്തേറ്റു. കുത്തേറ്റ പ്രജിത്ത് ഓടുന്നതിനിടെ റോഡരികില്‍ വീണു. ഇതിനിടെ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് പ്രജിത്തിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടു.

മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ പാര്‍വ്വതി, സഹോദരങ്ങള്‍, പ്രവീണ്‍, പ്രണവ്.

TAGGED:Malappurammurder
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ മൂടിക്കെട്ടിയ കാലാവസ്ഥ: വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത

February 28, 2024
News

കണ്ണൂരിൽ നിന്നും കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനം;സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

June 29, 2024
News

കൊച്ചി പൊലീസ് ഇനി ഇ-മോഡിൽ: പട്രോളിംഗിന് ഇ.വി ബൈക്കുകൾ

June 15, 2023
News

ദുബായിൽ വിഹാഹ വാ​ഗ്ദാനം നൽകി യുവതിയുടെ പണം തട്ടി

August 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?