EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇസ്രയേലിൻ്റേതെന്ന് കരുതി ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Uncategorized > ഇസ്രയേലിൻ്റേതെന്ന് കരുതി ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ
Uncategorized

ഇസ്രയേലിൻ്റേതെന്ന് കരുതി ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ തട്ടിയെടുത്ത് ഹൂതി വിമതർ

Web Desk
Last updated: November 20, 2023 4:31 PM
Web Desk
Published: November 20, 2023
Share

തുർക്കിയിൽ നിന്നും ചരക്കുമായി ഇന്ത്യയിലേക്ക് വരികയായിരുന്ന ചരക്കുകപ്പൽ ഹൂതി വിമതർ. ഇസ്രയേൽ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. 52 ജീവനക്കാരുമായി തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ഗാലക്സി ലീഡർ എന്ന കപ്പലാണ് ഹൂതി സേന ചെങ്കടലിൽ വച്ച് പിടിച്ചെടുത്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കപ്പലിലെ 25 ജീവനക്കാരിൽ ആരും ഇസ്രയേലി പൌരൻമാരല്ലെന്നും ഇസ്രയേലി സൈന്യം വ്യക്തമാക്കുന്നു,

അതേസമയം ഇസ്രയേലി കപ്പലാണ് തട്ടിയെടുത്തതെന്ന് ഹൂതി വക്താക്കളെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ സാലിഫിലേക്കാണ് കപ്പൽ കൊണ്ടുപോയതെന്നും റിപ്പോർട്ടിൽ പറയുന്നു. യെമൻ്റെ വടക്കൻ ഭാഗം മൊത്തം കൈയാളുന്ന ഹൂതി വിമതർക്ക് ചെങ്കടൽ തീരത്തും സ്വാധീനമുണ്ട്. ഞായറാഴ്ച ഉച്ചയോടെയാണ് തെക്കൻ ചെങ്കടലിൽ നിന്നും കപ്പൽ ഹൂതികൾ പിടിച്ചെടുത്തത് എന്നാണ് വിവരം.

കരീബിയൻ രാജ്യമായ ബഹാമസിൻ്റെ പതാകയുമായാണ് കപ്പൽ നീങ്ങിയത്. ഇസ്രയേലിലെ ശതകോടീശ്വരനായ എബ്രഹാം റാമി ഉങ്കറിൻ്റേതാണ് കപ്പൽ എന്നാണ് ഹൂതികളുടെ അവകാശവാദം. എന്നാൽ ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്നും നിലവിൽ ഇതു കൈകാര്യം ചെയ്യുന്ന ജപ്പാൻ കമ്പനിയാണെന്നുമാണ് ഇസ്രയേൽ സൈന്യം നൽകുന്ന വിശദീകരണം.

ഗാസയിലും വെസ്റ്റ് ബാങ്കിലുമുള്ള പലസ്തീൻ സഹോദരങ്ങൾക്കെതിരെ ഇസ്രയേൽ നടത്തിയ ഹീനമായ പ്രവൃത്തികൾക്ക് മറുപടിയായാണ് കപ്പൽ പിടിച്ചെടുത്തതെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സാരി പറഞ്ഞു. നിലവിലുള്ള സംഘർഷം വിപുലീകരിക്കുന്നതിനുപകരം, മേഖലയിൽ ശാന്തിയും സമാധാനവുമാണ് വേണ്ടതെങ്കിൽ ലോകസമൂഹം ഇസ്രയേലിൻ്റെ അധിനിവേശം അവസാനിപ്പിക്കാൻ ഇടപെടണം – യഹ്യ സാരി ട്വിറ്ററിൽ കുറിച്ചു.

TAGGED:Houthi rebelsred seaYemen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Uncategorized

രാഹുലിന് എതിരായ കേസ്: അന്വേഷണ സംഘത്തിൽ സൈബര്‍ വിദഗ്ധരും

August 28, 2025
Uncategorized

പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വെഫെറർ ഫിലിംസ്

September 24, 2024
Uncategorized

കലാമിനെ രാഷ്ട്രപതിയാക്കിയത് ബിജെപി; രാഹുൽ പ്രധാനമന്ത്രിയാകില്ല, ഉദയനിധി മുഖ്യമന്ത്രിയുമാകില്ല: അമിത് ഷാ

August 22, 2025
NewsUncategorized

ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി

December 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?