EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍
News

വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് പേര്‍ കസ്റ്റഡിയില്‍

Web News
Last updated: November 8, 2023 8:59 AM
Web News
Published: November 8, 2023
Share

വയനാട് തലപ്പുഴയിലെ പെരിയ ചപ്പാരം കോളനിയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് മാവോയിസ്റ്റുകളെ കസ്റ്റഡിയില്‍ എടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായതെന്നാണ് സൂചന.

നാലംഗ സംഘത്തില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പേരില്‍ ഒരാള്‍ക്ക് വെടിയേറ്റെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് വന അതിര്‍ത്തികളില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നാലംഗ സായുധ പെരിയ ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. തണ്ടര്‍ബോള്‍ട്ട് മാവോയിസ്റ്റ് സംഘത്തിന്റെ നീക്കങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പിടിക്കാനായിരുന്നു തണ്ടര്‍ബോള്‍ട്ട് നീക്കം. എന്നാല്‍ അതിനിടയില്‍ വീട്ടുകാരില്‍ ഒരാള്‍ പുറത്തിറങ്ങിയതോടെ തണ്ടര്‍ബോള്‍ട്ടിനെ കണ്ട് ബഹളം വെച്ചു. ഇതോടെ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടി വെയ്ക്കുകയായിരുന്നു.

തണ്ടര്‍ബോള്‍ട്ട് വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് പേര്‍ പൊലീസിന് നേരെ വെടിവെച്ചു. രാത്രി പത്തരയോടെയാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.

കസ്റ്റഡിയില്‍ എടുത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പൊലീസ് വലയത്തിലാണ്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചപ്പാരം കോളനിയില്‍ എത്തിയിട്ടുണ്ട്. കണ്ണൂര്‍ വയനാട് അതിര്‍ത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

TAGGED:Thunderboltwayanadu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘വിഷൻ 2030’ രണ്ടാം ഘട്ടം മുന്നേറുകയാണെന്ന് സൽമാൻ രാജാവ്

October 17, 2022
News

യുഎഇയിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

October 7, 2022
News

റിക്രൂട്ട്മെൻ്റ് തട്ടിപ്പ്: റഷ്യയിലേക്ക് പോയ അഞ്ചുതെങ്ങ് സ്വദേശികൾ യുദ്ധഭൂമിയിൽ കുടുങ്ങി

March 21, 2024
News

സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിൽ വെടിവയ്പ്പ്: രണ്ട് മരണം

June 29, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?