EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരന് രക്ഷകനായി വാച്ച്മാൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരന് രക്ഷകനായി വാച്ച്മാൻ
News

13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരന് രക്ഷകനായി വാച്ച്മാൻ

News Desk
Last updated: September 15, 2022 7:18 AM
News Desk
Published: September 15, 2022
Share

ഷാർജയിൽ ബഹുനില കെട്ടിടത്തിന്റെ 13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരനെ രക്ഷിച്ച് വാച്ച്മാൻ. നേപ്പാൾ സ്വദേശി മുഹമ്മദ് റഹ്മത്തുള്ളയാണ് അഞ്ച് വയസ്സുള്ള ഫാറൂഖ് മുഹമ്മദിന് രക്ഷകനായെത്തിയത്. പ്രഭാതഭക്ഷണം വാങ്ങാനായി കുട്ടിയെ അപ്പാർട്ട്‌മെന്റിൽ തനിച്ചാക്കി അമ്മ പുറത്തുപോയ സമയത്തായിരുന്നു അപകടം. താമസ സ്ഥലത്തെ 13ാം നിലയിലെ ജനലിൽ തൂങ്ങിക്കിടന്ന കുട്ടിയെ കണ്ടതോടെ വാച്ച്മാൻ സമയോചിതമായി ഇടപെടൽ നടത്തുകയും കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു.

ഇന്നലെ രാവിലെ അറ്റകുറ്റപണികൾ ചെയ്യുന്നതിനിടെയാണ് 13ാം നിലയിൽ കുട്ടി കുരുങ്ങി കിടക്കുന്നത് വാച്ച്മാന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ മുഹമ്മദ് റഹ്മത്തുള്ള അത്യാഹിത വിഭാഗത്തെ അറിയിക്കുകയും കുട്ടി വീണാൽ പിടിക്കാൻ കെട്ടിടത്തിന്റെ അടിയിൽ നെറ്റ് വിരിച്ച് നിൽക്കാൻ സമീപത്തെ തൊഴിലാളികളോട് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് റഹ്മത്തുള്ള തൊഴിലാളികളുമായി അകത്തേക്ക് കയറി. ഇതിനിടയിൽ കുട്ടിയുടെ പിതാവിനെയും വിളിച്ചു. പിതാവിന്റെ അനുമതിയോടെ വാച്ച്മാനും സംഘവും ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചു. ജനലിൽ കുരുങ്ങിയ കുട്ടിയുടെ കയ്യിൽ പിടിച്ച് സുരക്ഷിതസ്ഥാനത്തേക്ക് വലിച്ചെടുത്തു. വിവരമറിഞ്ഞ് ഷാർജ സിവിൽ ഡിഫൻസ് ജീവനക്കാർ സംഭവസ്ഥലത്തെത്തിയപ്പോഴേക്കും കുട്ടി സുരക്ഷിതനായി കുടുംബത്തിന്റെ വീട്ടിലേക്ക് മടങ്ങി.

TAGGED:Watchman rescues
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ന​ട​ൻ വി​ക്രം ഗോ​ഖ​ലെ അ​ന്ത​രി​ച്ചു

November 26, 2022
News

മോദി തൻ്റെ പ്രസംഗത്തെ ഭയക്കുന്നു: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

March 25, 2023
News

സൗദിയില്‍ യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് മരണം

July 27, 2023
News

ബ്രിട്ടനിൽ പുതിയ ധനമന്ത്രിയായി ജെറമി ഹണ്ടിനെ നിയമിച്ചു

October 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?