EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍, ഇത് അവരുടെ വിജയം, ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തതില്‍ വിപി സുഹറ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍, ഇത് അവരുടെ വിജയം, ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തതില്‍ വിപി സുഹറ
News

മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍, ഇത് അവരുടെ വിജയം, ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തതില്‍ വിപി സുഹറ

Web News
Last updated: January 5, 2024 5:59 PM
Web News
Published: January 5, 2024
Share

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ സമസ്ത ജോയിന്റ് സെക്രട്ടറി ഉമര്‍ ഫൈസി മുക്കത്തിനെതിരെ കേസെടുത്ത നടപടിയില്‍ പ്രതികരണവുമായി ‘നിസ’ അധ്യക്ഷയും സാമൂഹിക പ്രവര്‍ത്തകയുമായ വി.പി സുഹറ. ഇത് മുസ്ലീം സ്ത്രീകളുടെ വിജയമാണെന്നും, മുസ്ലീം സ്ത്രീകള്‍ ആത്മാഭിമാനം ഉള്ളവര്‍ ആണെന്നും വി പി സുഹറ പറഞ്ഞു. നിയമ നടപടിയിലേക്ക് കാര്യങ്ങളെത്താന്‍ ഒരുപാട് കടമ്പകള്‍ കടന്നു. ഇത് തട്ടത്തിന്റെ മാത്രം പ്രശ്‌നമല്ല, മൗലിക അവകാശ പ്രശ്‌നം കൂടിയാണ് എന്നും വിപി സുഹറ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഒരു സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്ന തരത്തില്‍ ഉമര്‍ ഫൈസി മുക്കം പരാമര്‍ശം നടത്തിയത്. പിന്നാലെ പരാമര്‍ശം വിവാദമാവുകയും ചെയ്തു. ഇതിനെതിരെയാണ് വിപി സുഹറ സുഹറ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ നടപടിയുണ്ടാകുന്നത്. പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. കുടുംബശ്രീയുടെ ‘തിരികെ സ്‌കൂളിലേക്ക്’ പരിപാടിയില്‍ അതിഥിയായി പങ്കെടുത്ത സുഹറ തട്ടമൂരി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

കോഴിക്കോട് നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഉമര്‍ ഫൈസിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഐ.പി.സി 295എ, 298 പ്രകാരമാണ് കേസെടുത്തത്.

ഉമര്‍ ഫൈസിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ രാജ് പാല്‍ മീണയ്ക്കാണ് ആദ്യം പരാതി നല്‍കിയത്. ഇസ്ലാമിനെയും മുസ്ലീം വിശ്വാസികളെയും മുസ്ലീം സ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമാണ് ഉമര്‍ ഫൈസി നടത്തിയതെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

TAGGED:samasthaumar faizi mukkamvp suhara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മലപ്പുറത്ത് നിപ ബാധിച്ച് ചികിത്സയിലായിരുന്ന;പതിനാലുകാരൻ മരിച്ചു

July 21, 2024
News

പ്രമേഹമുള്ളയാളെ ബഹിരാകാശത്ത് അയക്കാനുള്ള പദ്ധതിയുമായി ബുർജീൽ ഹോൾഡിങ്‌സ്

September 26, 2025
Editoreal PlusNews

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും

September 24, 2022
News

പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം; യുവതി അറസ്റ്റില്‍

August 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?