EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ
News

പുതുപ്പള്ളിയുടെ 72 ശതമാനത്തിന് മേൽ പോളിംഗ്: അടിയൊഴുക്കുകൾ ചികഞ്ഞ് മുന്നണികൾ

Web Desk
Last updated: September 5, 2023 10:02 PM
Web Desk
Published: September 5, 2023
Share

കോട്ടയം: ആവേശകരമായ പ്രചാരണത്തിനൊടുവിൽ പുതുപ്പള്ളിയിൽ വിധിയെഴുതി ജനം. രാവിലെ മുതൽ കണ്ട തിരക്ക് എല്ലാ ബൂത്തുകളിലും വൈകുന്നേരം വരെയും ഉണ്ടായിരുന്നു. വൈകിട്ടോടെ പോളിംഗ് അവസാനിക്കുമ്പോൾ 72.91 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കുകൾക്ക് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയാൽ മാത്രമേ കൃത്യമായ പോളിംഗ് കണക്ക് ലഭ്യമാവൂ. പല ബൂത്തുകളിലും ആറ് മണിക്ക് ശേഷവും ആളുകളുടെ നീണ്ട ക്യൂ പോളിംഗ് ബൂത്തുകളിലുണ്ടായിരുന്നു. ഇവർക്കെല്ലാം ടോക്കണുകൾ നൽകി വോട്ട് ചെയ്യാൻ അവസരം നൽകി.

2021-ലെ പൊതുതെരഞ്ഞെടുപ്പിൽ 74.84 ശതമാനമായിരുന്നു പോളിംഗ്. ഇതിനോട് അടുത്ത നിലയിലുള്ള പോളിംഗാണ് ഇപ്പോഴും രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ എന്ത് ട്രെൻഡാണ് തെരഞ്ഞെടുപ്പിലുണ്ടാവുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത് ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷമുണ്ടായ ഉപതെരഞ്ഞെടുപ്പിൽ സഹതാപതരംഗമുണ്ടായോ എന്നതാണ് ചർച്ചകളുടെ കാതൽ.

അതേസമയം ഒരു മാസത്തോളം നീണ്ടു നിന്ന പ്രചാരണത്തിനൊടുവിൽ, ഉപതെരഞ്ഞെടുപ്പിന് പോളിങ് ബൂത്തിൽ നിൽക്കുമ്പോഴും ഉമ്മൻചാണ്ടിയുടെ ചികിത്സ വിവാദത്തിലടക്കം മുന്നണികൾ തമ്മിൽ വാക്പോര് നടക്കുന്നതാണ് ഇന്ന് കണ്ടത്. കോൺഗ്രസ് നേതാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം മുൻനിർത്തി ഇടത് സ്ഥാനാർഥി ജെയ്ക്ക് സി തോമസ് ആരോപണം കടുപ്പിച്ചപ്പോൾ ഇടതു മുന്നണിക്ക് വിഷയദാരിദ്യമെന്നായിരുന്നു യു ഡി എഫ് തിരിച്ചടിച്ചത്. ഉമ്മൻചാണ്ടിയുടെ ചികിത്സ മുതൽ പുതുപ്പള്ളിയുടെ വികസനം വരെ ചൂടേറിയ ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ പലതായിരുന്നു. ഉമ്മൻചാണ്ടിയെന്ന വികാരം യു ഡി എഫിന് കരുത്താകുമ്പോൾ അതേ ഉമ്മൻചാണ്ടിയുടെ ചികിത്സയിൽ വീഴ്ച വരുത്തിയെന്ന ആരോപണമാണ് ഇടത് സ്ഥാനാർഥി പോളിംഗ് ദിവസവും മുന്നോട്ടുവച്ചത്. ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടത് കോൺഗ്രസുകാർ തന്നെയാണെന്നാണ് ജെയ്ക്കിന്‍റെ പക്ഷം.

TAGGED:Puthupallyputhupally byelection
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഓണക്കിറ്റുകൾ ഇന്നുമുതൽ വാങ്ങാം

August 23, 2022
DiasporaNews

അയർലൻഡിൽ കുടിയൊഴിപ്പിക്കൽ നിരോധനം പ്രഖ്യാപിച്ചേക്കും

October 17, 2022
News

ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 1, 2024
News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?