EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിസ്താര സ‍ർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകും: സമരം നിർത്തി പൈലറ്റുമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിസ്താര സ‍ർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകും: സമരം നിർത്തി പൈലറ്റുമാർ
News

വിസ്താര സ‍ർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകും: സമരം നിർത്തി പൈലറ്റുമാർ

Web Desk
Last updated: April 3, 2024 9:39 PM
Web Desk
Published: April 3, 2024
Share

ഡൽഹി: പൈലറ്റുമാരുടെ നിസ്സഹകരണം കാരണം അവതാളത്തിലായ വിസ്താര എയ‍ർലൈൻസിൻ്റെ സർവ്വീസുകൾ ഈ ആഴ്ച തന്നെ സാധാരണ നിലയിലാകുമെന്ന് കമ്പനി സിഇഒ. പൈലറ്റുമാരുമായി നടത്തിയ വീഡിയോ കോൺ​ഫോറൻസിന് ശേഷമാണ് വിസ്താര എയർലൈൻസ് സിഇഒ വിനോദ് കണ്ണൻ ഒരു ദേശീയമാധ്യമത്തോട് ഇക്കാര്യം അറിയിച്ചത്.

എയർ ഇന്ത്യയുമായുള്ള വിസ്താരയുടെ ലയനത്തിൻ്റെ പശ്ചാത്തലത്തിൽ പൈലറ്റുമാരുടെ ആശങ്ക പരിഹരിക്കുമെന്നും ലയനം പൂർത്തിയാകുമ്പോൾ മെച്ചപ്പെട്ട സാലറി പാക്കേജും ആനുകൂല്യങ്ങളും ജീവനക്കാ‍ർക്ക് ലഭിക്കുമെന്നും കമ്പനി വാ​ഗ്ദാനം ചെയ്തുവെന്നാണ് സൂചന. മേയ് മാസത്തിൽ തന്നെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കമ്പനി സിഇഒ പൈലറ്റുമാ‍ർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ ശമ്പളപാക്കേജ് വിസ്താരയിലെ എല്ലാ പൈലറ്റുമാരും അം​ഗീകരിച്ചെന്നും വീഡിയോ കോൺഫറൻസിൽ യാതൊരു പ്രതിഷേധവും ഉയ‍ർന്നിട്ടില്ലെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

പൈലറ്റ് ക്ഷാമം കാരണമുണ്ടായ പ്രതിസന്ധി ഇതിനോടകം പരിഹരിച്ചു തുടങ്ങിയിട്ടുണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി. ഇന്നലെ 52 സ‍‍ർവ്വീസുകൾ റദ്ദാക്കിയ സ്ഥാനത്ത് ഇന്ന് 24 സ‍ർവ്വീസുകൾ മാത്രമാണ് റദ്ദാക്കിയത്. അടുത്ത ദിവസങ്ങളിൽ ഷെഡ്യൂളുകൾ കൃത്യമാക്കാനുള്ള ശ്രമത്തിലാണ് വിസ്താര അധികൃത‍ർ ഇപ്പോൾ.

 

TAGGED:VistaraVistara Airlines
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNewsReal Talk

മത്സ്യത്തൊഴിലാളികൾ ഒന്നിച്ചത് ആരെയും തോൽപ്പിക്കാനല്ല; നിലനിൽപ്പിന് വേണ്ടിയാണീ സമരം

August 21, 2022
News

വയനാട് ദുരന്തത്തിൽ അനുശോചിച്ച് സൗദ്ദി രാജാവും കിരീടാവകാശിയും

August 4, 2024
News

കുവൈറ്റിൽ പതിനായിരത്തിലധികം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കി

November 4, 2022
News

തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ കനത്ത മഴയും വെള്ളക്കെട്ടും, ജനജീവിതത്തെ ബാധിച്ചു

March 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?