EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇന്ത്യ വേണ്ട ‘ഭാരത്’ മതി; ക്രിക്കറ്റ് ജേഴ്‌സിയിൽ ‘ഭാരത്’ എന്നാക്കണം, ബിസിസിഐയോട് ആവശ്യപ്പെട്ട് വിരേന്ദർ സെവാഗ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഇന്ത്യ വേണ്ട ‘ഭാരത്’ മതി; ക്രിക്കറ്റ് ജേഴ്‌സിയിൽ ‘ഭാരത്’ എന്നാക്കണം, ബിസിസിഐയോട് ആവശ്യപ്പെട്ട് വിരേന്ദർ സെവാഗ്
NewsSports

ഇന്ത്യ വേണ്ട ‘ഭാരത്’ മതി; ക്രിക്കറ്റ് ജേഴ്‌സിയിൽ ‘ഭാരത്’ എന്നാക്കണം, ബിസിസിഐയോട് ആവശ്യപ്പെട്ട് വിരേന്ദർ സെവാഗ്

News Desk
Last updated: September 5, 2023 5:30 PM
News Desk
Published: September 5, 2023
Share

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്സിയിൽ പേര് ഭാരത് എന്നാക്കണമെന്ന ആവശ്യവുമായി മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് . ഇത് സംബന്ധിച്ച് ആവശ്യം സെവാഗ് ബിസിസിഐ യെ അറിയിച്ചു. ‘ഇന്ത്യ’ എന്നത് ബ്രിട്ടീഷുകാർ നൽകിയ പേരാണെന്നും അതിനാലാണ് പേര് ഭാരത് എന്നാകണമെന്ന് ആവശ്യപ്പെടുന്നത് എന്നാണു സെവാഗ് നൽകിയ വിശദീകരണം.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് ബിസിസിഐ പ്രഖ്യാപിച്ചച്ചതിനു പിന്നാലെയാണ് സെവാഗ് ആവശ്യവുമായി മുന്നോട്ട് വന്നത്. ലോകകപ്പിനുള്ള ഇന്ത്യൻ ടീം ജേഴ്സിയിൽ ഭാരത് എന്നാക്കണമെന്നാണ് സെവാഗ് ആവശ്യപ്പെട്ടത്.

“നമ്മിൽ അഭിമാനം നിറയ്ക്കുന്ന പേരായിരിക്കണമെന്നാണ് ഞാൻ എന്നും വിശ്വസിച്ചിരുന്നത്. നമ്മൾ എല്ലാം ഭാരതീയരാണ്. ഇന്ത്യ എന്ന പേര് നൽകിയത് ബ്രിട്ടീഷുകാരാണ്. നമ്മൾ നമ്മുടെ യഥാർത്ഥ പേരിലേക്ക് മടങ്ങിപ്പോകേണ്ട സമയം അതിക്രമിച്ച് കഴിഞ്ഞു”. സെവാഗ് എക്സിൽ കുറിച്ചു.

നെതർലാൻഡ്‌സും മ്യാന്മറും ഉൾപ്പടെ വിവിധ രാജ്യങ്ങൾ തങ്ങളുടെ പഴയ പേരിലേക്ക് തിരിച്ച് പോയിട്ടുണ്ടെന്നും സെവാഗ് പറയുന്നു.

ഇതിനിടയിൽ ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി അഭ്യുഹങ്ങളുണ്ട്. ജി20 ഉച്ചകോടിയിൽ രാഷ്ട്രപതിയുടെ പേരിനു താഴെ ‘പ്രസിഡന്റ ഓഫ് ഭാരത്’ എന്നാണ് ക്ഷണക്കത്തിൽ നൽകിയിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മയുടെ പേര് ഇന്ത്യ എന്നാക്കിയതിനു തൊട്ട് പിന്നാലെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് ഇന്ത്യയുടെ പേര് മാറ്റി ‘റിപ്പബ്ലിക്ക് ഓഫ് ഭാരത്’ എന്നാക്കണമെന്ന് ആവശ്യമുന്നയിച്ചത്.

TAGGED:bharatindian cricket teamsehwag
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്രസീലിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയത് 16 കാരൻ

November 27, 2022
News

കുട്ടികളിലെ ന്യൂമോണിയ വ്യാപനം: ചൈനയ്ക്ക് തിരിച്ചടിയായത് ലോംഗ് ലോക്ക് ഡൗൺ എന്ന് വിദ​ഗ്ദ്ധർ

November 25, 2023
News

കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി

October 24, 2025
DiasporaNews

കുവൈറ്റിൽ ഒക്ടോബർ 26 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

October 20, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?