EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും
Business

വിൻസ്‌മെര ജൂവൽസ് യുഎഇ-യിലേക്ക്, മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനം മോഹൻലാൽ നിർവഹിക്കും

Web Desk
Last updated: October 9, 2025 1:21 PM
Web Desk
Published: October 9, 2025
Share
ഇടത്ത് നിന്നും - വിൻസ്മേര ഗ്രൂപ്പ് വൈസ് ചെയർമാൻ അനിൽ കാമ്പ്രത്ത് , ചെയർമാൻ ദിനേശ് കാമ്പ്രത്ത്, എംഡി മാനോജ് കാമ്പ്രത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ കൃഷ്ണൻ കാമ്പ്രത്ത്

ദുബായ്: കോഴിക്കോട് തുടക്കം കുറിച്ച റീട്ടെയിൽ ജ്വല്ലറി ബ്രാൻഡിന്റെ തിളക്കമാർന്ന വിജയത്തിനുശേഷം വിൻസ്‌മെര ജൂവൽസ് തങ്ങളുടെ മൂന്ന് ഷോറൂമുകൾ യുഎഇ-യിൽ ആരംഭിക്കുന്നു. ആരും കൊതിച്ചു പോകുന്ന ആഭരണ ശേഖരങ്ങളുമായി ഈ ഫ്ലാഗ്ഷിപ്പ് ഷോറൂമുകൾ ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും പ്രവർത്തനമാരംഭിക്കുക.

ഇന്ത്യൻ സിനിമയുടെ ഇതിഹാസ നടനും വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസഡറുമായ മോഹൻലാൽ മൂന്ന് ഷോറൂമുകളുടെയും ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 11, ശനിയാഴ്‌ച വൈകീട്ട് 7 മണിക്ക് ഷാർജ റോളയിലും, 12 ഞായറാഴ്ച രാവിലെ 11 മണിക്ക് ദുബായ് കരാമ സെന്ററിലും അതേദിവസം വൈകീട്ട് 7 മണിക്ക് അബുദാബി മുസഫയിലുമായാണ് ഉദ്ഘാടനചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.

ഈ മൂന്ന് ഷോറൂമുകളുടെ ഉദ്ഘാടനത്തോടെ വിൻസ്‌മെരയുടെ ഗുണമേന്മ, നിർമ്മാണ വൈദഗ്ധ്യം, ആഭരണങ്ങളുടെ ശില്പഭംഗി മുതലായവ യുഎഇ-യിലെ പ്രിയ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്നും, നടനവിസ്മയം മോഹൻലാലിന്റെ സാന്നിധ്യം തങ്ങൾക്ക് അഭിമാനവും പ്രചോദനവും നൽകുന്നതാണെന്ന് വിൻസ്‌മെര ജൂവൽസ് ചെയർമാൻ ശ്രീ ദിനേശ് കാമ്പ്രത്ത് അഭിപ്രായപ്പെട്ടു.

“ആഭരണങ്ങൾ നമ്മുടെ പൈതൃകത്തിന്റെയും, സംസ്കൃതിയുടെയും, പ്രിയപ്പെട്ട നിമിഷങ്ങളുടെയും ഓർമ്മപ്പെടുത്തലാണ്. വിൻസ്‌മെരയുടെ സൃഷ്ടികൾ പാരമ്പര്യത്തെയും ആധുനിക ഡിസൈനുകളെയും അതിമനോഹരമായി സംയോജിപ്പിച്ച് ആരും കൊതിച്ച് പോകുന്ന അനുഭൂതിയാക്കി മാറ്റുന്നു” – ഈ പുതിയ ബ്രാൻഡിന്റെ കാഴ്ച്ചപാട് ശ്രീ മോഹൻലാൽ വിശദീകരിച്ചു. അത്യപൂർവ്വമായ ഈ ചടങ്ങുകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം തന്റെ ആഹ്ലാദം അറിയിക്കുകയും, വിൻസ്മെരയുടെ വിശിഷ്ടമായ ആഭരണശേഖരങ്ങൾ നേരിട്ട് പരിചയപ്പെടാനും സ്വന്തമാക്കാനും എല്ലാ ഉപഭോക്താക്കളെയും സ്വാഗതം ചെയ്യുകയും ചെയ്തു.

വിവിധ ഉപഭോക്താക്കൾക്കായി അന്താരാഷ്‌ട്ര വിപണിയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാനും വികസിപ്പിക്കാനുമുള്ള പ്രതിബദ്ധതയാണ് യുഎയിലേക്കുള്ള വിൻസ്‌മെരയുടെ വരവ് അടിവരയിടുന്നത്. പൈതൃക സമൃദ്ധവും അതോടൊപ്പം ആധുനിക കലാചാരുതയോടു കൂടിയതുമായ മനോഹര ആഭരണങ്ങളാണ് വിൻസ്‌മെരയുടെ മുഖമുദ്ര! അചഞ്ചലമായ ഗുണമേന്മയിലൂടെയും സൂക്ഷ്മമായ നിർമ്മാണ വൈദഗ്ധ്യത്തിലൂടെയും ലോകത്തെമ്പാടുമുള്ള ആഭരണപ്രേമികളെ വിൻസ്‌മെര നിരന്തരം വിസ്മയിപ്പിക്കുന്നു. അനന്യവും അവിസ്‌മരിയനീയവുമായ ഈ ആഭരണകൾ ഇനിമുതൽ യുഎഇ-ക്കും സ്വന്തം!

TAGGED:AbudhabidubaimohanlalsharjahUAEVinsmeraVinsmera Jewelers
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

യുഎഇ: നിർധനരായ താമസക്കാർക്ക് സൗജന്യമായി റൊട്ടി വിതരണം ചെയ്യാൻ സ്മാർട്ട് മെഷീനുകൾ

September 18, 2022
News

യുഎഇയിൽ 355 പുതിയ കോവിഡ് കേസുകൾ കൂടി

September 25, 2022
DiasporaNews

യുഎഇയിൽ ഇന്ധനവില കുറച്ചു

May 31, 2023
Business

കേന്ദ്രബജറ്റ്: ആദായ നികുതി സ്ലാബിൽ മാറ്റം, ഓഹരി വിപണിയിൽ നിരാശ

July 23, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?