EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരതിന് പുതുരൂപം, വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും കാപ്പിയും വരുമോ?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരതിന് പുതുരൂപം, വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും കാപ്പിയും വരുമോ?
News

വന്ദേഭാരതിന് പുതുരൂപം, വെള്ളയ്ക്കും നീലയ്ക്കും പകരം കാവിയും കാപ്പിയും വരുമോ?

നിലവിലെ വെള്ള നിറത്തിലുള്ള ട്രെയിനുകളിൽ വളരെ പെട്ടെന്ന് അഴുക്ക് പിടിക്കുന്നതിനാലാണ് നിറം മാറ്റുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം.

Web Desk
Last updated: July 8, 2023 4:07 AM
Web Desk
Published: July 8, 2023
Share

ചെന്നൈ: അർധ അതിവേഗ ട്രെയിനായ വന്ദേഭാരതിന് നിറംമാറ്റം. വെള്ളനിറത്തിൽ നീല നിറത്തോട് കൂടിയാണ് കളർ കോംബിനേഷനാണ് നിലവിൽ വന്ദേഭാരതിനുള്ളത്. എന്നാൽ ഇതുമാറ്റി കാവിയും കാപ്പിയും ചേർന്ന പുതിയ ഡിസൈനാണ് വന്ദേഭാരതിനായി പരീക്ഷിക്കുന്നത്. പുതിയ നിറത്തിലുള്ള വന്ദേഭാരത് കോച്ചിൻ്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിട്ടുണ്ട്.

നിലവിലെ വെള്ള നിറത്തിലുള്ള ട്രെയിനുകളിൽ വളരെ പെട്ടെന്ന് അഴുക്ക് പിടിക്കുന്നതിനാലാണ് നിറം മാറ്റുന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിശദീകരണം. വ്യത്യസ്ത നിറങ്ങളിൽ വന്ദേഭാരത് കോച്ചുകൾ പെയിൻ്റ് ചെയ്ത ശേഷം ചിത്രങ്ങൾ റെയിൽവേ ബോർഡിന് കൈമാറും. ഇതിൽ നിന്നും അനുയോജ്യമായത് റെയിൽവേ ബോർഡാവും തീരുമാനിക്കുക. അഴുക്ക് അധികമറിയില്ല എന്നതിനാൽ ഓറഞ്ച് കളർ കോംബിനേഷനാണ് കൂടുതൽ സാധ്യത.

വിവിധ സോണുകളിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വന്ദേഭാരത് ട്രെയിനുകളിൽ ആവശ്യമായ മാറ്റം വരുത്തുന്നുണ്ടെന്ന് റെയിൽവേ അധികൃതർ പറയുന്നു. മണ്സൂണ് എത്തിയതോടെ വെള്ള നിറത്തിലുള്ള കോച്ചുകൾ വൃത്തിയാക്കി സൂക്ഷിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

വന്ദേഭാരത് കോച്ചുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിലാണ് പുതിയ നിറവും പരീക്ഷിക്കുന്നത്. നിലവിൽ 26 വന്ദേഭാരത് ട്രെയിനുകളാണ് രാജ്യത്ത് സർവ്വീസ് നടത്തുന്നത്. കേരളത്തിൽ 16 കോച്ചുകളടങ്ങിയ ഫുൾ സെറ്റ് വന്ദേഭാരതാണ് സർവ്വീസ് നടത്തുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചകളിൽ സർവ്വീസ് തുടങ്ങിയ വന്ദേഭാരത് ട്രെയിനുകളെല്ലാം എട്ട് കോച്ചുകൾ മാത്രമുള്ള മിനി വന്ദേഭാരത് ട്രെയിനുകളാണ്.

 

TAGGED:vandebharatvandebharat expressvandebharat train
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പോസ്റ്റ് മോർട്ടം റിപ്പോർട്ട് വാങ്ങാൻ കാശില്ല: സർക്കാർ ധനസഹായവും കിട്ടിയില്ലെന്ന് വിശ്വനാഥൻ്റെ കുടുംബം

February 28, 2023
News

യുഎഇ: ട്രാഫിക് നിയമങ്ങൾ ലംഘിച്ചാൽ കടുത്ത പിഴ

September 20, 2022
News

‘എന്റെ കുഞ്ഞ് ഇപ്പോള്‍ കേരളത്തിന്റെയും’, പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പിതാവ്

July 31, 2023
NewsSports

2029ലെ ഏഷ്യൻ വിന്റർ ഗെയിംസ് സൗദിയിൽ‍

October 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?