EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്
EntertainmentNews

വടക്ക് ദിക്കിലൊരു’: അർജുൻ അശോകൻ ചിത്രം ‘അൻപോടു കൺമണി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്

Web News
Last updated: October 24, 2024 6:22 PM
Web News
Published: October 24, 2024
Share

കൊച്ചി: ലിജു തോമസിന്റെ സംവിധാനത്തിൽ അർജുൻ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന പുത്തൻ ഫീൽ-ഗുഡ് എന്റർടെയിനർ ‘അൻപോട് കൺമണി’യിലെ ആദ്യ ഗാനം ‘വടക്ക് ദിക്കിലൊരു’ വിൻ്റെ ഗാനത്തിൻ്റെ വീഡിയോ പുറത്തിറങ്ങി. വിവാഹാഘോഷങ്ങൾ മനോഹരമായി അവതരിപ്പിക്കുന്ന ഈ ഗാനത്തിന് മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ എബിയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സിതാര കൃഷ്ണകുമാറും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുൻപ് പുറത്തിറങ്ങിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഇതിനോടകം തന്നെ ട്രെൻഡിംഗ് ആയിട്ടുണ്ട്. 123മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ചിത്രം 2024 നവംബർ എട്ടിന് തിയേറ്ററുകളിലെത്തും.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. സാമൂഹിക ഘടനകളിലും ദീർഘകാല പാരമ്പര്യങ്ങളിലും ജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ
പ്രശ്നങ്ങൾ അതിരസകരമായി അവതരിപ്പിക്കുന്ന ചിത്രമാണ് ‘അൻപോടു കൺമണി’.

ചിത്രത്തിൽ അൽത്താഫ് സലിം, മാലാ പാർവതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആൻ്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിൻ രവീന്ദ്രനും എഡിറ്റിംഗ് സുനിൽ എസ്.പിള്ളയുമാണ്.

ആലാപും വീണയും സച്ചിൻ ബാലു, ഗിറ്റാർ & ബാസ്സ് സുമേഷ് പരമേശ്വർ, ഫ്ലൂട്ട് ജോസഫ് മടശ്ശേരി. ആവണി മൽഹാർ, എഞ്ചൽ മേരി ജോസഫ്, ജൂഡിതൻ, സോണി മോഹൻ, അമൽ ഘോഷ്, ജോയൽ വി ജോയ്, ലാൽ കൃഷ്ണ, മനു വർധൻ എന്നിവരാണ് ബാക്കിങ് വോക്കലിസ്റ്റുകൾ. മിക്സിങ്ങും വോക്കൽ ട്യൂണിങ്ങും നിർവഹിച്ചത് അർജുൻ ബി. നായർ (സോണിക് ഐലൻഡ് സ്റ്റുഡിയോസ്, കൊച്ചി). ഓഡിയോ മാസ്റ്ററിംഗ് ബാലു തങ്കച്ചൻ (20ഡിബി ബ്ലാക്ക്, ചെന്നൈ) ലിറിക്കൽ വീഡിയോ തയ്യാറാക്കിയത് പിക്സ്റ്റസി. റെക്കോർഡിംഗ് എൻജിനീയർമാർ പി.ജി രാകേഷ് (ബിഎൽഡി സ്റ്റുഡിയോസ്, ചെന്നൈ) സഞ്ജയ് സുകുമാരൻ (സോണിക് ഐലൻഡ്, കൊച്ചി) അമൽ മിത്തു (എം-ലോഞ്ച്, കൊച്ചി) നിഷാന്ത് ബി.ടി (എൻ എച്ച് ക്യൂ, കൊച്ചി).

പ്രദീപ് പ്രഭാകറും പ്രിജിൻ ജെസ്സിയുമാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ. ജിതേഷ് അഞ്ചുമനയാണ് പ്രൊഡക്ഷൻ കൺട്രോളർ. മേക്കപ്പ് നരസിംഹ സ്വാമിയും വസ്ത്രാലങ്കാരം ലിജി പ്രേമനും നിർവഹിക്കുന്നു. ചിന്റു കാർത്തികേയൻ ക്രിയേറ്റീവ് പ്രൊഡ്യൂസറും ബാബു പിള്ള കലാസംവിധാനവും നിർവ്വഹിക്കുന്നു. ലിജു പ്രഭാകർ കളറിസ്റ്റും ശബ്ദരൂപകല്പന കിഷൻ മോഹനും ഫൈനൽ മിക്സ് ഹരിനാരായണനുമാണ് നിർവഹിച്ചിരിക്കുന്നത്. സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്. സനൂപ് ദിനേശാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പബ്ലിസിറ്റി ഡിസൈൻ യെല്ലോടൂത്ത്സ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ്

TAGGED:ANBODU KANMANIARJUN ASHOKANvideo song
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

NewsSports

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം

August 21, 2022
News

ആമസോണും കൂട്ടപിരിച്ചുവിടലിന് ഒരുങ്ങുന്നു

November 15, 2022
News

എമിറേറ്റ്സ് ഭരണാധികാരികൾക്ക് വിരുന്നൊരുക്കി യുഎഇ പ്രസിഡൻ്റ്

April 11, 2024
News

റെയ്ഡില്‍ രേഖകള്‍ ഒന്നും കണ്ടെത്തിയില്ല ഇല്ല; എ.സി മൊയ്തീന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

August 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?