EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ്: പഴയ വിജയനാണെങ്കിൽ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ്: പഴയ വിജയനാണെങ്കിൽ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി
News

പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ്: പഴയ വിജയനാണെങ്കിൽ പണ്ടേ മറുപടി പറഞ്ഞിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി

News Desk
Last updated: February 27, 2023 9:40 AM
News Desk
Published: February 27, 2023
Share

സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്റ്റാലിൻ്റെ റഷ്യ അല്ല കേരളം. സമാധാനപരമായാണ് പ്രതിപക്ഷം സമരം ചെയ്തത്. ഭരണഘടനാ വിരുദ്ധമായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് സത്യാഗ്രഹ സമരം മാത്രമേ ചെയ്യൂ എന്ന് മുഖ്യമന്ത്രി അന്നൊരിക്കൽ പരിഹസിച്ചു. ഞങ്ങള്‍ക്ക് പുതിയ വിജയനെയും പഴയ വിജയനെയും പേടി ഇല്ല. ഒരു കരിങ്കൊടി കാണിക്കാന്‍ വരുന്നവനെ പേടിച്ച് എന്തിനാണ് മുഖ്യമന്ത്രി നൂറുകണക്കിന് പൊലീസുകാരെ സുരക്ഷയ്ക്ക് ഒരുക്കുന്നത്?, എന്തിനാണ് പേടിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ ആക്കുന്നത്? എന്തിനാണ് ഒരാളെ പേടിച്ച് ഇത്ര വലിയ വാഹനവ്യൂഹത്തില്‍ സഞ്ചരിക്കുന്നത്?, വി ഡി സതീശന്‍ നിയമസഭയിൽ ചോദിച്ചു.

പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രിയും രം​ഗത്തെത്തി. മുഖ്യമന്ത്രി വീട്ടില്‍ തന്നെ ഇരിക്കേണ്ടിവരും, പുറത്തിറങ്ങാന്‍ പറ്റില്ലെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ‘പഴയ വിജയനാണെങ്കില്‍ ഞാന്‍ പണ്ടേ ഇതിന് മറുപടി പറഞ്ഞിട്ടുണ്ടാകും. ആ മറുപടി അല്ല ഇപ്പോള്‍ ആവശ്യം. സാധാരണ നിലയില്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്ന ആളോട് സ്വാഭാവികമായി പ്രതിഷേധങ്ങള്‍ ഉണ്ടാകും. മുഖ്യമന്ത്രി കസേരയില്‍ അല്ലെങ്കില്‍ എന്താകും മറുപടിയെന്ന് സുധാകരനോട് ചോദിച്ചാല്‍ മതി. നിങ്ങളെല്ലാം സര്‍വസജ്ജമായി നില്‍ക്കുന്ന സമയത്ത് ഞാന്‍ സര്‍വസജ്ജമായി നടന്നിരുന്നല്ലോ. വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ല എന്നൊക്കെ കരുതിയിരുന്ന സമയത്ത് ഞാന്‍ നടന്നല്ലോ’, എന്ന് മുഖ്യമന്ത്രി പറഞ്ഞു.

TAGGED:Kerala Legislative AssemblyPinarayi VijayanV D Satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അട്ടപ്പാടി മധു വധക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ

August 24, 2022
EntertainmentNews

അഞ്ച് ഭാഷകളിൽ തരംഗമായി ദുൽഖർ സൽമാൻ; പാൻ ഇന്ത്യൻ ബ്ലോക്ബസ്റ്ററായി ലക്കി ഭാസ്കർ

November 12, 2024
News

സിംഗപ്പൂർ എയർലൈൻസ് ആകാശച്ചുഴിയിൽപ്പെട്ടു: ഒരു മരണം, 30 യാത്രക്കാർക്ക് പരിക്ക്

May 21, 2024
News

അതിസമ്പന്നരായ മലയാളികളിൽ എം എ യൂസഫലി ഒന്നാമത്

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?