EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇംഫാൽ വിമാനത്താവളത്തിന് സമീപം യു.എഫ്.ഒ? അതിവേഗം പറന്നെത്തി റഫേൽ യുദ്ധവിമാനങ്ങൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇംഫാൽ വിമാനത്താവളത്തിന് സമീപം യു.എഫ്.ഒ? അതിവേഗം പറന്നെത്തി റഫേൽ യുദ്ധവിമാനങ്ങൾ
News

ഇംഫാൽ വിമാനത്താവളത്തിന് സമീപം യു.എഫ്.ഒ? അതിവേഗം പറന്നെത്തി റഫേൽ യുദ്ധവിമാനങ്ങൾ

മണിപ്പൂരിലെ ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലാണ് ഞായറാഴ്ച വൈകിട്ടോടെ ഒരു അജ്ഞാത വസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്.

Web Desk
Last updated: November 20, 2023 5:30 PM
Web Desk
Published: November 20, 2023
Share

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വിമാനത്താവളത്തിന് സമീപം ആകാശത്ത് ‘അജ്ഞാത വസ്തു’ (യുഎഫ്‌ഒ/ Unidentified Flying Object ) കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ വ്യോമസേന യുദ്ധവിമാനങ്ങളെ ഇറക്കി നിരീക്ഷണം നടത്തി. ഹസിമാര എയർബേസിൽ നിന്നും വന്ന റാഫേൽ യുദ്ധവിമാനങ്ങൾക്ക് അസ്വാഭാവികമായി ഒന്നും ആകാശത്ത് കണ്ടെത്താൻ സാധിച്ചില്ലെങ്കിലും വിമാനത്താവളത്തിൻ്റെ പ്രവത്തനം ഏതാനും മണിക്കൂറുകളിലേക്ക് താളം തെറ്റി. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ മേഖലയിൽ വ്യോമപ്രതിരോധ സംവിധാനം കൂടുതൽ ശക്തമാക്കിയതായി വ്യോമസേന അറിയിച്ചു.

മണിപ്പൂരിലെ ഇംഫാലിലെ ബിർ തികെന്ദ്രജിത് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുകളിലാണ് ഞായറാഴ്ച വൈകിട്ടോടെ ഒരു അജ്ഞാത വസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. നഗ്നേനത്രങ്ങൾ കൊണ്ടു തന്നെ ഇതിനെ കാണാൻ സാധിക്കുമായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട സിഐഎസ്എഫ് ഉദ്യോഗസ്ഥർ വിവരം വിമാനത്താവള അധികൃതരെ അറിയിച്ചു.

പിന്നാലെ ഇന്ത്യൻ വ്യോമസേനയ്ക്ക് വിവരം കൈമാറുകയും ഹസിമാര വ്യോമതാവളത്തിൽ നിന്നും ഒരു റാഫേൽ വിമാനം അതിവേഗം വിമാനത്താവള മേഖലയലിക്ക് എത്തുകയും ചെയ്തു. കുറച്ചു നേരം നിരീക്ഷണം നടത്തിയ റഫേൽ വിമാനത്തിന് പക്ഷേ അസ്വഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതോടെ ഈ വിമാനം ബേസിലേക്ക് മടങ്ങി. ശേഷം രണ്ടാമതൊരു വിമാനം കൂടി പരിശോധനയ്ക്കായി മേഖലയിലേക്ക് എത്തിയെങ്കിലും അതിനും ഒന്നും കണ്ടെത്താനായില്ല.

“വൈകിട്ട് 4 മണി വരെ എയർഫീൽഡിന്റെ പടിഞ്ഞാറോട്ട് നീങ്ങുന്ന നിലയിൽ ഈ വസ്തുവിനെ കാണാമായിരുന്നുവെന്ന് എയർപോർട്ടിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന CISF ഉദ്യോഗസ്ഥർ പറയുന്നു. അജ്ഞാത വസ്തുവിൻ്റെ സാന്നിധ്യത്തെ തുടർന്ന് നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിടേണ്ടി വന്നു. കൊൽക്കത്തയിൽ നിന്നുള്ള ഇൻഡിഗോ ആകാശത്ത് പലവട്ടം കറങ്ങി തിരിഞ്ഞാണ് ഗുവാഹത്തിയിൽ ലാൻഡ് ചെയ്തത്. ഇംഫാലിൽ നിന്നും പുറപ്പെടേണ്ട വിമാനങ്ങൾ പലതും മൂന്ന് മണിക്കൂറിന് ശേഷമാണ് പോയത്.

 

 

TAGGED:Imphal AirportUFOUnidentified Flying Object
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഡ്രൈവിംഗ് അറിയാത്ത വരന് വിവാഹ സമ്മാനം കാർ; ടെസ്റ്റ് ഡ്രൈവിനിടെ ബന്ധുവിന് ദാരുണാന്ത്യം

November 4, 2022
News

9 വർഷം മുൻപ് കാണാതായ വിമാനത്തിന് വേണ്ടി മലേഷ്യ വീണ്ടും അന്വേഷണം തുടങ്ങുന്നു 

March 6, 2023
News

ചരിത്രമുഹൂർ‌ത്തം: 34 വ‍ർഷത്തിന് ശേഷം കശ്മീരിൽ മുഹറം ഘോഷയാത്ര നടന്നു

July 27, 2023
DiasporaNews

KSFE പ്രവാസി ചിട്ടി GCC പര്യടനം ;പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിങ്ങ് റിയാദിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിർവ്വഹിച്ചു

October 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?