തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ തെരഞ്ഞെടുപ്പ് ചിത്രം യുഡിഎഫിന് അനുകൂലം. പ്രതീക്ഷകൾക്കും പ്രവചനങ്ങൾക്കും അപ്പുറത്തെ വിജയത്തിലേക്ക് യുഡിഎഫ് നീങ്ങുന്നുവെന്നാണ് നിലവിലെ ഫലസൂചനകൾ.
സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കോഴിക്കോട് എൽഡിഎഫും. ബാക്കി തൃശ്ശൂർ, കണ്ണൂർ, കൊച്ചി, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫാണ് ലീഡ് ചെയ്യുന്നത്.
2010-ന് ശേഷം ഇത്രയും മികച്ച പ്രകടനം യുഡിഎഫ് നടത്തുന്നത് ഇപ്പോഴാണ്. ജില്ലാ പഞ്ചായത്തുകളിലും ഗ്രാമപഞ്ചായത്തുകളിലും തുടരുന്ന ഇടത് ആധിപത്യം തകർത്ത് അവിടെയും യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്.




