EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിദേശത്തിരുന്നും യുഎഇ വാഹന രജിസ്ട്രേഷൻ  പുതുക്കാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിദേശത്തിരുന്നും യുഎഇ വാഹന രജിസ്ട്രേഷൻ  പുതുക്കാം
News

വിദേശത്തിരുന്നും യുഎഇ വാഹന രജിസ്ട്രേഷൻ  പുതുക്കാം

Web desk
Last updated: February 1, 2023 6:49 AM
Web desk
Published: February 1, 2023
Share

വിദേശ രാജ്യങ്ങളിൽ പോയി തിരികെയെത്താൻ വൈകുന്നവർ വാഹന റജിസ്ട്രേഷൻ (മുൽക്കിയ) കാലാവധി തീർന്നാൽ ഇനി ബുദ്ധിമുട്ടേണ്ടി വരില്ല. വിദേശത്തിരുന്നും യുഎഇ റജിസ്റ്റേർഡ് വാഹനങ്ങൾ പുതുക്കാനുള്ള സൗകര്യം . കാലാവധിക്ക് 150 ദിവസം മുൻപുതന്നെ റജിസ്ട്രേഷൻ പുതുക്കാനും കഴിയും.

വാഹനവുമായി വിദേശത്തേക്കു പോയി യഥാസമയം തിരിച്ചെത്താൻ സാധിക്കാത്തവർക്ക് അവിടെയുള്ള അംഗീകൃത കേന്ദ്രങ്ങളിൽ പാസിങ്/ടെസ്റ്റ് നടത്തി റിപ്പോർട്ട് അറ്റസ്റ്റ് ചെയ്ത് അതാത് എമിറേറ്റിലെ ട്രാഫിക് വകുപ്പിൻ്റെ വെബ്സൈറ്റിൽ അപ്ലോഡ് ചെയ്ത് ഓൺലൈൻ വഴി വാഹന റജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.

യുഎഇയിലെ അംഗീകൃത ഡീലറിൽനിന്ന് വാങ്ങിയ പുതിയ വാഹനങ്ങൾ (ലൈറ്റ് വെഹിക്കിൾ) പുതുക്കുമ്പോൾ ആദ്യ 3 വർഷം സാങ്കേതിക പരിശോധന ആവശ്യമില്ല. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം കാലഹരണപ്പെട്ടാൽ വീണ്ടും റജിസ്ട്രേഷൻ നിർബന്ധമാണ്. റജിസ്ട്രേഷൻ കാലാവധി തീർന്നാൽ ഓരോ മാസത്തിനും ലൈറ്റ് വെഹിക്കിളിന് 25 ദിർഹം, ഹെവി വെഹിക്കിളിന് 50 ദിർഹം, മോട്ടോർസൈക്കിളിന് 12 ദിർഹം വീതം പിഴ ഈടാക്കും.

അതത് രാജ്യത്തെ വിദേശകാര്യ മന്ത്രാലയം, യുഎഇ എംബസി, യുഎഇ വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിൽ നിന്നാണ് അറ്റസ്റ്റ് ചെയ്യേണ്ടത്. സാക്ഷ്യപ്പെടുത്തിയ പരിശോധന സർട്ടിഫിക്കറ്റും ഇൻഷുറൻസ് രേഖകളും ഹാജരാക്കി ഓൺലൈൻ വഴി പുതുക്കാം. വാഹനത്തിന് പിഴയോ കേസോ ഉണ്ടെങ്കിൽ അവ തീർത്തതിനു ശേഷം വേണം പുതുക്കാൻ. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തി ഒരു മാസത്തിനകം റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.

TAGGED:UAE vehicle registration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

ചിത്രം വിചിത്രം: വാട്സാപ്പ് മെസേജിനനുസരിച്ച് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുവെന്ന വിചിത്ര പരാതിയുമായി കുടുംബം

November 22, 2022
News

യുഎഇ : താപനില ഉയരും

October 8, 2022
News

പുഞ്ചിരിമട്ടം താമസയോ​ഗ്യമല്ലെന്ന് ഭൗമശാസ്ത്രജ്ഞർ, ചൂരൽമലയിൽ ഭൂരിപക്ഷവും സുരക്ഷിതം

August 15, 2024
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?