EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജനുവരി മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, വീട്ടുജോലിക്കാർക്കും ബാധകം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇയിലെ സ്വകാര്യ മേഖലയിൽ ജനുവരി മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, വീട്ടുജോലിക്കാർക്കും ബാധകം
Diaspora

യുഎഇയിലെ സ്വകാര്യ മേഖലയിൽ ജനുവരി മുതൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, വീട്ടുജോലിക്കാർക്കും ബാധകം

Web Desk
Last updated: October 4, 2024 1:51 PM
Web Desk
Published: October 4, 2024
Share

അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്കെല്ലാം ആരോഗ്യഇൻഷുറൻസ് നിർബന്ധമാക്കി. ജനുവരി ഒന്ന് മുതൽ വീട്ടുജോലിക്കാർ അടക്കം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരും ആരോഗ്യ ഇൻഷുറൻസ് എടുക്കണം. തൊഴിലാളികൾക്ക് ഇൻഷുറൻസ് എടുക്കാത്ത തൊഴിലുടമയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി.

ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്ക് ജനുവരി ഒന്നു മുതൽ പുതിയ വിസ എടുക്കാനോ നിലവിലെ വിസ പുതുക്കാനോ സാധിക്കില്ല. അബുദാബി, ദുബായ് എമിറേറ്റുകളിലെ വിസക്കാർക്ക് മാത്രമാണ് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളത്. ഇപ്പോൾ ഷാർജ, അജ്മാൻ, റാസൽഖൈമ, ഉമ്മുൽഖുവൈൻ,ഫുജൈറ എമിറേറ്റുകളിലേക്കും കൂടി ചട്ടം വ്യാപിക്കുന്നതോടെ യുഎഇയിലാകെ സ്വകാര്യ മേഖലയിൽ ഇൻഷുറൻസ് നിർബന്ധമാകും.

ചികിത്സ ചെലവ് താങ്ങാനാവാതെ നാട്ടിൽ പോയി ഡോക്ടറെ കാണാൻ കാത്തിരുന്ന് പ്രതിസന്ധിയിലാവുന്ന പല പ്രവാസികൾക്കും പുതിയ ഭേദഗതി ഗുണം ചെയ്യും. ചട്ടപ്രകാരം തൊഴിലുടമയാണ് ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് എടുക്കേണ്ടത്. ഇതിനായി ജീവനക്കാരിൽ നിന്നും പണം പിരിക്കാൻ പാടില്ലെന്നും ചട്ടമുണ്ട്. ഫാമിലി വിസയുള്ള ജീവനക്കാർ അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കണം.

നിർബന്ധിത ആരോഗ്യഇൻഷുറൻസ് തൊഴിലുടമകൾക്ക് അധിക ബാധ്യത വരുത്തുമെങ്കിലും കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് പോളിസികൾ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഇൻഷുറൻസ് കമ്പനികൾ. ദുബായ്, അബുദാബി എമിറേറ്റുകളിലേതിലും കുറഞ്ഞ നിരക്കിൽ വടക്കൻ എമിറേറ്റുകളിൽ ഇൻഷുറൻസ് ലഭ്യമാകുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. കമ്പനികളുടേയും തൊഴിൽ ഉടമകളുടേയും ആവശ്യമനുസരിച്ച് അനുയോജ്യമായ പാക്കേജുകൾ അവതരിപ്പിക്കുമെന്ന് കമ്പനികൾ വ്യക്തമാക്കി.

TAGGED:Abudhabidubaihealth insuranceUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

റാഷിദ് റോവർ റെഡി; യുഎഇയുടെ ആദ്യ ചാന്ദ്രദൗത്യ വിക്ഷേപണം 28ന്

November 17, 2022
BusinessDiaspora

യുഎഇയിൽ ഇന്ധനവില പുതുക്കി: പെട്രോൾ, ഡീസൽ വിലയിൽ കുറവ്

November 1, 2025
News

‘കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടിയാണ് എല്ലാം’, എമിറാത്തി ശിശുദിനത്തിന് ആശംസകളുമായി യുഎഇ പ്രസിഡന്റ്‌ 

March 15, 2023
Diaspora

അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക്, യാത്രയ്ക്ക് തലേരാത്രി പ്രവാസി മരണപ്പെട്ടു

August 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?