EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്
News

സ്കൂൾ ബസ് ഡ്രൈവർമാർക്ക് സമ്മാനവുമായി യുഎഇ പോലീസ്

News Desk
Last updated: September 12, 2022 12:41 PM
News Desk
Published: September 12, 2022
Share

സുരക്ഷിതമായി സ്കൂൾ ബസുകൾ ഓടിക്കുന്ന ഡ്രൈവർമാർക്കും സൂപ്പർവൈസർമാർക്കും അബുദാബി പോലീസ് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു. ട്രാഫിക് നിയമങ്ങളോടും ചട്ടങ്ങളോടും നീതി പുലർത്തുകയും പ്രതിബദ്ധതയുള്ളവരുമായ സ്കൂൾ ബസ് ഡ്രൈവർമാരും സൂപ്പർവൈസർമാരും അഭിനന്ദനമർഹിക്കുന്നുവെന്ന് അബുദാബി പോലീസിന്റെ ഹാപ്പിനസ് പട്രോൾ അറിയിച്ചു. എമിറേറ്റ്സ് ട്രാൻസ്‌പോർട് വകുപ്പുമായി സഹകരിച്ചാണ് അവരെ ആദരിച്ചത്.

സ്കൂൾ ബസ്സുകൾ ഓടിക്കുമ്പോൾ ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടത് അത്യാവശ്യമാണ്. വിദ്യാർത്ഥികളുമായി യാത്ര ചെയ്യുമ്പോൾ വേഗപരിധിക്കുള്ളിൽ വാഹനമോടിക്കണമെന്നും ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ്‌ ദാഹി അൽ ഹാമിരി ആവശ്യപ്പെട്ടു. അശ്രദ്ധയോടുകൂടി വാഹനമോടിക്കുന്നവർക്കും യാത്രക്കാരെ അപകടത്തിലാക്കുന്നവർക്കും കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബസിൽ നിന്ന് വീടിന് മുന്നിൽ ഇറങ്ങുന്ന കുട്ടികളെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് സൂപ്പർവൈസർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. അതുപോലെതന്നെ കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും ബസുകളിൽ സ്റ്റോപ്പ്‌ ബോർഡുകൾ വെക്കേണ്ടത് നിർബന്ധമാണ്. അല്ലാത്ത പക്ഷം 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും പിഴ ചുമത്തും. ബസ് ഓടിക്കുമ്പോൾ ഡ്രൈവർമാരും കുട്ടികളും സീറ്റ്‌ ബെൽറ്റ്‌ ധരിക്കുന്നതും ഉറപ്പ് വരുത്തണമെന്ന് ട്രാഫിക് പട്രോൾ അധികൃതർ അറിയിച്ചു.

TAGGED:school bus driversUAE Police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തുർക്കി-സിറിയ ഭൂകമ്പത്തില്‍ മരണം 34,800 കടന്നു; അരലക്ഷം കവിയുമെന്ന് യുഎന്‍ നിഗമനം

February 13, 2023
News

ന്യൂസിലൻഡ് ഉടനെ റിപ്പബ്ലിക്കായി മാറില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ

September 13, 2022
News

ഷാർജ വിമാനത്താവളത്തിന് ഐ സി എ അംഗീകാരം

September 18, 2022
DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?