EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 3 ബില്യൺ ഡോളറിന്റെ ഒമാൻ-യു.എ.ഇ റെയിൽ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > 3 ബില്യൺ ഡോളറിന്റെ ഒമാൻ-യു.എ.ഇ റെയിൽ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു
Uncategorized

3 ബില്യൺ ഡോളറിന്റെ ഒമാൻ-യു.എ.ഇ റെയിൽ പദ്ധതി; ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു

Web News
Last updated: March 13, 2023 12:35 PM
Web News
Published: March 13, 2023
Share

ഒമാനെയും യു.എ.ഇയിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയുടെ ടെൻഡർ നടപടിക്രമങ്ങൾ ആരംഭിച്ചു. ‘ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി’ യാണ് ടെൻഡർ നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി, സിവിൽ വർക്കുകളുടെ ടെൻഡറിൽ പ​ങ്കെടുക്കാനുള്ള യോഗ്യതക്ക്​ അപേക്ഷ ക്ഷണിച്ചു. 3 ബില്യൺ ഡോളറിന്റെ മെഗാ റെയിൽ പദ്ധതിയാണ്.

യു.എ.ഇ-ഒമാൻ റെയിൽവേ പദ്ധതിക്കായി ഈ വർഷാവസാനമോ അടുത്ത വർഷം ആദ്യമോ ഇ.പി.സി കാരാർ (എൻജിനീയറിങ്​, നിർവഹണം, നിർമാണം) നൽകുമെന്ന്​ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി എൻജിനീയർ സഈദ്​ ബിൻ ഹമൂദ് അൽ മാവാലി നേരത്തേ പറഞ്ഞിരുന്നു. ടെൻഡർ പട്ടികയിൽനിന്ന്​ യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്കായിരിക്കും അന്തിമ ടെൻഡർ സമർപ്പിക്കാൻ അനുമതി നൽകുക. ഒമാനിലോ യു.എ.ഇയിലോ രജിസ്റ്റർ ചെയ്ത കമ്പനികളോ മുമ്പ്​ ഇത്തരം നിർമ്മാണങ്ങൾ ചെയ്ത് അനുഭവ പരിചയമുള്ളവരോ ആയിരിക്കണം ടെൻഡർ സമർപ്പിക്കേണ്ടത്​. 303 കിലോമീറ്റർ പാതയുടെ വികസനത്തിനായി മേല്‍നോട്ടം വഹിക്കുന്ന ഒമാൻ ആൻഡ്​ ഇത്തിഹാദ് റെയിൽ കമ്പനി അബൂദബിയിലെ മുബദാല ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുമായാണ്​ കരാർ ഒപ്പിട്ടത്​.

കഴിഞ്ഞ സെപ്​റ്റംബറിൽ യു.എ.ഇ ഭരണാധികാരി ശൈഖ്​ മുഹമ്മദ് ബിൻ സായിദിന്‍റെ ഒമാൻ സന്ദർശനത്തിന്‍റെ ഭാഗമായാണ്​ ഇരുരാജ്യങ്ങളും തമ്മിൽ റെയിൽവേ ശൃംഖല സ്ഥാപിക്കാൻ ധാരണയിലെത്തിയിത്​. പദ്ധതി ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും വിനോദസഞ്ചാരവും ശക്തിപ്പെടുത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

TAGGED:OmanrailUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യ – ഒമാൻ സൗഹൃദത്തിന് 70 വയസ്സ്: മോദി നാളെ ഒമാനിൽ, സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപനത്തിന് കാത്തിരിപ്പ്
  • 25.20 കോടിക്ക് കാമറൂണ്‍ ഗ്രീനിനെ തൂക്കി കൊല്‍ക്കത്ത, വെങ്കിടേഷ് അയ്യർ ബെംഗളൂരുവിൽ
  • മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഡിസംബർ 26ന്, പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27-ന്
  • കൊൽക്കത്ത സ്റ്റേഡിയത്തിലെ അനിഷ്ട സംഭവങ്ങളിൽ മെസ്സിയെ കുറ്റപ്പെടുത്തി ഗവാസ്കർ
  • മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന

You Might Also Like

News

യു എ ഇ : 519 പുതിയ കോവിഡ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

August 25, 2022
DiasporaNews

യുഎഇയിൽ നികുതി അടക്കാൻ ഇനി പുതിയ പോർട്ടൽ

October 31, 2022
News

യുഎഇ വീണ്ടും തിരക്കിലേക്ക്…

April 24, 2023
News

യുഎഇ: കോവിഡ് നിര്‍ദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തിങ്കളാ‍ഴ്ച സ്കൂളുകൾ തുറക്കും

August 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?