EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പുതുവർഷത്തിരക്കിലേക്ക്; ഇന്ന് നിയന്ത്രണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ പുതുവർഷത്തിരക്കിലേക്ക്; ഇന്ന് നിയന്ത്രണം
News

യുഎഇ പുതുവർഷത്തിരക്കിലേക്ക്; ഇന്ന് നിയന്ത്രണം

News Desk
Last updated: December 31, 2022 5:59 AM
News Desk
Published: December 31, 2022
Share

യുഎഇ പുതുവർഷത്തിരക്കിലേക്ക് കടന്നതോടെ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചു. കഴിവതും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കാനാണ് ആർടിഎയുടെ നിർദേശം. റോഡിലെ തിരക്കു കണക്കിലെടുത്ത് ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നീ ഹെവി വാഹനങ്ങൾക്ക് അബുദാബി നഗരത്തിലേക്കു പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് 7 മുതൽ ജനുവരി ഒന്നിന് പുലർച്ചെ ഒന്നുവരെയാണ് വിലക്ക്. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾക്കു മുൻപ് ഈ വാഹനങ്ങൾ നിർത്തിയിടണം. ഞായറാഴ്ച രാവിലെ 7ന് ശേഷമേ നഗരത്തിലേക്കു ഇവയെ പ്രവേശിപ്പിക്കൂ.

ശുചീകരണ തൊഴിലാളി വാഹനങ്ങൾക്കു വിലക്ക് ബാധകമല്ലെന്ന് ട്രാഫിക് ആൻഡ് പട്രോൾസ് വിഭാഗം ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മഹ്മൂദ് അൽ ബലൂഷി പറഞ്ഞു. നിയമലംഘകരെ കണ്ടെത്താൻ പട്രോളിങ് ശക്തമാക്കും. യാത്രക്കാർ ഗതാഗത നിയമം പാലിച്ച് വാഹനമോടിക്കണമെന്ന് അഭ്യർഥിച്ചു.

അടച്ചിടുന്ന റോഡുകൾ

  • നാളെ വൈകിട്ട് നാലോടെ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാഡ് അടയ്ക്കും. ബൊളിവാഡിലെ പാർക്കിങ് നിറഞ്ഞാൽ, 4നു മുൻപേ റോഡുകൾ അടച്ചേക്കും.
  • ഫിനാൻഷ്യൽ സെന്റർ റോഡിലെ താഴത്തെ നില നാളെ വൈകുന്നേരം 4ന് അടയ്ക്കും. അൽ സുഖൂക് തെരവ് രാത്രി 8ന് അടയ്ക്കും.
  • ഊദ് മേത്ത മുതൽ ബുർജ് ഖലീഫ വരെയുള്ള അൽ അസായൽ റോഡിൽ വൈകുന്നേരം 4 മുതൽ പൊതുഗതാഗതം നിർത്തിവയ്ക്കും. ബസുകൾക്കും ആംബലൻസുകൾക്കും അടിയന്തര ആവശ്യങ്ങൾക്കായി ഓടുന്ന വാഹനങ്ങൾക്കും മാത്രമാകും റോഡ് ഉപയോഗിക്കാൻ അനുമതി.
  • സെക്കൻഡ് സബീൽ റോഡും അൽ മേയ്ദാൻ റോഡും വൈകിട്ട് 4ന് അടയ്ക്കും.
TAGGED:new yearUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പ്രവാസി മലയാളികളുടെ ലോകകപ്പ് ഗാനം വൈറലാവുന്നു

November 16, 2022
News

അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി

April 20, 2023
News

താടിയിൽ ക്രിസ്മസ് ട്രീ ഒരുക്കി യുവാവ്

December 23, 2022
DiasporaNews

തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

August 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?