EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ ഇന്ധനവില കുറച്ചു: ടാക്‌സി നിരക്കുകളിൽ കുറവ് വരുത്തി ഗതാഗത അതോറിറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ ഇന്ധനവില കുറച്ചു: ടാക്‌സി നിരക്കുകളിൽ കുറവ് വരുത്തി ഗതാഗത അതോറിറ്റി
News

യുഎഇയിൽ ഇന്ധനവില കുറച്ചു: ടാക്‌സി നിരക്കുകളിൽ കുറവ് വരുത്തി ഗതാഗത അതോറിറ്റി

News Desk
Last updated: April 2, 2023 6:21 AM
News Desk
Published: April 2, 2023
Share

കുറഞ്ഞ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതിനാൽ എമിറേറ്റിലെ ടാക്സി നിരക്കുകളിൽ മാറ്റം വരുത്തുമെന്ന് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ശനിയാഴ്ച പ്രഖ്യാപിച്ചു. ഏപ്രിൽ മാസത്തിൽ ക്യാബ് നിരക്ക് കിലോമീറ്ററിന് 1.82 ദിർഹമായിരിക്കും. കഴിഞ്ഞ മാസത്തെ കിലോമീറ്ററിന് 1.84 ദിർഹം എന്ന നിരക്കിൽ നിന്ന് രണ്ട് ഫിൽ കുറവ് രേഖപ്പെടുത്തുമെന്ന് അജ്മാൻ ട്രാൻസ്‌പോർട്ട് ട്വീറ്റിൽ അറിയിച്ചു.

യുഎഇ പെട്രോൾ വില ലിറ്ററിന് എട്ട് ഫിൽസ് വരെ കുറച്ച സാഹചര്യത്തിലാണ് പുതിയ മാറ്റം. സൂപ്പർ 98 പെട്രോളിന്റെ വില ഏഴ് ഫിൽസ് 3.09 ദിർഹത്തിൽ നിന്ന് 3.01 ദിർഹമായി കുറഞ്ഞപ്പോൾ സ്പെഷ്യൽ 95 ന്റെ വില 2.97 ദിർഹത്തിൽ നിന്ന് 2.90 ദിർഹമായി കുറഞ്ഞു. കൂടാതെ മാർച്ചിൽ 2.90 ദിർഹമായിരുന്ന ഇ-പ്ലസ് 91 ഏപ്രിലിൽ 2.82 ദിർഹമാകും. ഡീസൽ വില 3.14 ദിർഹത്തിൽ നിന്ന് 3.03 ദിർഹമായും കുറഞ്ഞിട്ടുണ്ട്. രണ്ട് മാസത്തെ തുടർച്ചയായ വർധനവിന് ശേഷമാണ് വിലക്കുറവ് താമസക്കാർക്ക് ആശ്വാസം പകരുന്നത്.

2015-ൽ യുഎഇ വിലനിയന്ത്രണം നീക്കാൻ തുടങ്ങിയത് മുതൽ യുഎഇയുടെ ഇന്ധനവില കമ്മിറ്റി എല്ലാ മാസാവസാനവും പ്രാദേശിക റീട്ടെയിൽ ഇന്ധന നിരക്കുകൾ പരിഷ്കരിക്കാറുണ്ട്. നികുതി നിരക്ക് കുറവായതിനാൽ യുഎസിലും മിക്ക ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങളിലും ഉള്ളതിനേക്കാൾ യുഎഇ യിലെ പെട്രോൾ വില വളരെ കുറവാണ്. യുഎഇയിൽ ഉപഭോക്താക്കൾക്ക് അഞ്ച് ശതമാനം മൂല്യവർധിത നികുതി (വാറ്റ്) മാത്രമേ ബാധകമാകുന്നുള്ളൂ.

TAGGED:petrol-dieseltaxiUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇയിൽ താപനില വീണ്ടും ഉയരും

August 21, 2022
News

രാഷ്ട്രീയ പ്രവർത്തനം തുടരും;തെര‍ഞ്ഞെടുപ്പിന് ഇനി ഇല്ല: കെ ടി ജലീൽ

October 2, 2024
News

കണ്ണീരായി വയനാട്;നിലവിൽ 154 മരണം സ്ഥിരീകരിച്ചു;200 പേരെ കാണാനില്ല

July 31, 2024
News

സിപിഐ സംസ്ഥാന സെക്രട്ടറി ചുമതല ബിനോയ് വിശ്വത്തിന്

December 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?