യു എ ഇ യിൽ അന്തരീക്ഷം ചിലപ്പോൾ ഭാഗികമായി മേഘാവൃതമായിരിക്കും. തിരശ്ചീന ദൃശ്യപരത കുറയുന്നതോടെ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. ചില തീരദേശ, ആന്തരിക പടിഞ്ഞാറൻ പ്രദേശങ്ങളിൽ പുലർച്ചെ 2.30 മുതൽ രാവിലെ 9 വരെ ദൃശ്യപരത കുറയാനിടയുണ്ടെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉച്ചയോടുകൂടി കിഴക്ക് ഭാഗങ്ങളിലായി മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
രാജ്യത്ത് താപനില 42 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 39 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 38 ഡിഗ്രി സെൽഷ്യസിലേക്കും മെർക്കുറി ഉയരും. രാത്രിയിലും ശനിയാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. അതേസമയം അബുദാബിയിലും ദുബായിലും ഈർപ്പത്തിന്റെ അളവ് 35 മുതൽ 90 ശതമാനം വരെയാണ്. നേരിയതോ മിതമായതോ ആയ കാറ്റ് വീശാൻ സാധ്യതയുണ്ട്. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയ തോതിൽ ആയിരിക്കുംമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.