EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യു.എ.ഇ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യു.എ.ഇ
News

ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതി വിലക്കി യു.എ.ഇ

Web Desk
Last updated: July 28, 2023 4:47 PM
Web Desk
Published: July 28, 2023
Share

ദുബായ്: ഇന്ത്യയ്ക്ക് പിന്നാലെ അരി കയറ്റുമതിക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ. അരി, അരിയുൽപന്നങ്ങൾ എന്നിവ അടുത്ത നാല് മാസത്തേക്ക് കയറ്റുമതിയും പുനർകയറ്റുമതിയും ചെയ്യുന്നത് വിലക്കി യുഎഇ സാമ്പത്തിക മന്ത്രാലായം ഉത്തരവിറക്കി. ഇന്ന് മുതൽ വിലക്ക് പ്രാബാല്യത്തിൽ വന്നു.

പ്രാദേശിക വിപണിയിൽ അരിയുടെ ലഭ്യത ഉറപ്പാക്കാൻ വേണ്ടിയാണ് കയറ്റുമതിക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്. കയറ്റുമതിക്ക് പ്രത്യേക അനുമതി വേണ്ടവർ അപേക്ഷ നൽകണമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് മഴ വൈകിയത് കൃഷിയെ ബാധിച്ചതോടെയാണ് മുൻകരുതൽ എന്ന നിലയിൽ ഇന്ത്യ അരികയറ്റുമതി നിരോധിച്ചത്. നേരത്തെ വിത്തിറക്കിയ പല സ്ഥലങ്ങളിലും ഇതിനോടകം പ്രളയം കാരണം കൃഷിനാശം സംഭവിക്കുകയും ചെയ്തു. ഇതോടെ ധാന്യവിലയിൽ വർധനയുണ്ടായിട്ടുണ്ട്.

വരും ദിവസങ്ങളിൽ കൂടുതൽ വില വർധനയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലാണ് ഇന്ത്യ അരിയുടെ കയറ്റുമതി നിരോധിച്ചത്. യുഎഇയിലേക്ക് പ്രധാനമായും അരി എത്തുന്നത് ഇന്ത്യയിൽ നിന്നാണ്. ഈ സാഹചര്യത്തിലാണ് അരിക്ഷാമം ഒഴിവാക്കാൻ യുഎഇയും കയറ്റുമതിയും പുനർകയറ്റുമതിയും വിലക്കിയത്. വിപണയിലേക്കുള്ള അരിയുടെ വരവ് സാധാരണ നിലയിലാവും വരെ ഇന്ത്യ കയറ്റുമതി നിയന്ത്രണം തുടരാനാണ് സാധ്യത.

അതേസമയം ബസുമതി ഇതര അരിയുടെ കയറ്റുമതി താത്കാലികമായി നിരോധിച്ച നടപടി ഇന്ത്യ പിൻവലിക്കണമെന്ന് ഐ.എം.എഫ് ആവശ്യപ്പെട്ടു. ലോകത്തെ പ്രധാന അരിയുത്പാദന രാജ്യമാണ് ഇന്ത്യയെന്നും വിപണിയിലേക്കുള്ള അരിയുടെ വരവ് കുറയുന്നത് ആഗോളതലത്തിൽ തന്നെ വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനും കാരണമാകുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകി.

TAGGED:dubairicerice exportUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ജെഫ് ബേസോസിനെ പിന്തള്ളി സക്കർബർഗ് രണ്ടാമത്; അതിസമ്പന്നരിൽ കൂടുതൽ പേരും യുഎസ്, ഇന്ത്യ, ചൈന രാജ്യക്കാർ

October 7, 2024
News

ചെയ്തത് തീവ്രവാദ പ്രവര്‍ത്തനം; വ്യാജ വീഡിയോ പ്രചരിപ്പിച്ച നിഖില്‍ മനോഹറിനെതിരെ നിയമ നടപടി സ്വീകരിച്ചെന്ന് വി ശിവന്‍കുട്ടി

May 29, 2023
NewsSports

ലോകകപ്പ് ആവേശത്തിലേക്ക് ഖത്തർ; ആരാധകർ ഇന്നെത്തും

November 1, 2022
News

ചുനക്കര ​ഗവ.വൊക്കേഷണൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?