EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ
News

മണിപ്പൂരില്‍ രണ്ട് കുകി വനിതകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; സംഭവം മെയ് നാലിന് സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന് പിന്നാലെ

Web News
Last updated: July 22, 2023 4:39 AM
Web News
Published: July 22, 2023
Share

മണിപ്പൂരില്‍ മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരായി പൊതുവഴിയിലൂടെ നടത്തിക്കുകയും അവരോട് ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തതിന് പിന്നാലെ മറ്റ് രണ്ട് കുകി വനിതകളെ കൂടി കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇംഫാലില്‍ ആണ് സംഭവം.

ഒരു മണിക്കൂറിന്റെ ഇടവേളയിലാണ് മറ്റ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്.

നഗരത്തിലെ കാര്‍വാഷ് കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍മാരായി ജോലി ചെയ്ത് വരികയായിരുന്ന സഹോദരിമാരെയാണ് കൊലപ്പെടുത്തിയത്. 21 ഉം 24 ഉം വയസുള്ള സഹോദരിമാരെ മെയ്‌തെയ് വിഭാഗത്തിലെ അക്രമകാരികള്‍ കെട്ടിടത്തില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.

തന്റെ മൂത്ത മകളുടെ സുഹൃത്തായ മെയ്‌തെയ് വിഭാഗക്കാരനാണ് മകളെ കൊലപ്പെടുത്തിയ വിവരം അറിയിച്ചതെന്ന് പെണ്‍കുട്ടികളുടെ അച്ഛന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

‘എന്റെ മൂത്ത മകളുടെ സുഹൃത്ത് മെയ്‌തെയ് വിഭാഗക്കാരനാണ്. ഞങ്ങള്‍ കുകികളാണ്. ഈ സുഹൃത്താണ് എന്നോട് പറയുന്നത് സ്ത്രീകളും പുരുഷന്‍മാരുമടങ്ങിയ സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയെന്നും മക്കളെ കൊലപ്പെടുത്തിയെന്നും. ഒരു പൊലീസുകാരന്റെ കൂടെ അവിടെ ചെല്ലുമ്പോള്‍ മക്കള്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. പരിശോധിച്ച ഡോക്ടര്‍ ആണ് പറഞ്ഞത് മക്കള്‍ ബലാത്സംഗത്തിനിരയായെന്ന്. പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടു. എന്നാല്‍ ഒരു നടപടിയും എടുത്തില്ല. എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും അവര്‍ എന്നെ അറിയിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് മാത്രം പറഞ്ഞു,’ അച്ഛന്‍ പറഞ്ഞു.

മണിപ്പൂരിലെ കൊനങ് മമാങിലാണ് സംഭവം നടന്നത്. കൊലപാതകത്തില്‍ പെണ്‍കുട്ടികളുടെ പിതാവ് മെയ്‌തെയ് യൂത്ത് ഓര്‍ഗനൈസേഷനിലെ ആളുകള്‍ക്കെതിരെയാണ് ആരോപണം ഉന്നയിക്കുന്നത്.

TAGGED:kuki-meiteimanipur violence
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സൗദിയിൽ നേരിയ ഭൂചലനം

October 18, 2022
News

ലോകകപ്പ് പ്രമാണിച്ച് സൗദി-ദോഹ റൂട്ടിൽ സൗദി എയർലൈനിന്റെ 780 സർവീസുകൾ

November 7, 2022
News

അന്താരാഷ്‍ട്ര സന്തോഷ ദിനം: റാസല്‍ഖൈമയില്‍ ഫൈനുകളില്‍ 50 ശതമാനം ഇളവ്

March 17, 2023
Summer
News

സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത് ഈ വ‍ർഷത്തെ ഏറ്റവും ഉയ‍‌ർന്ന ചൂട്: കൂടുതൽ ചൂട് കരിപ്പൂരിലും പാലക്കാടും

April 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?