EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുത്ത് തുർക്കി ഷെഫ് ബുറാക് ഓസ്ഡെമിർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പിതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുത്ത് തുർക്കി ഷെഫ് ബുറാക് ഓസ്ഡെമിർ
News

പിതാവിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ് കൊടുത്ത് തുർക്കി ഷെഫ് ബുറാക് ഓസ്ഡെമിർ

തുർക്കിയിലും പുറത്തുമായി ഷെഫ് ബുറാകിന് സ്വന്തം പേരിൽ റെസ്റ്റോറൻ്റ് ശ്യംഖലയുണ്ട്.

Web Desk
Last updated: July 21, 2023 4:08 PM
Web Desk
Published: July 21, 2023
Share

പിതാവിനെതിരെ കേസ് ഫയൽ ചെയ്ത് ലോകപ്രശസ്ത തുർക്കി ഷെഫ് ബുറാക് ഓസ്ഡെമിർ. തൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് പിതാവിനെതിരെ ബുറാക് ഓസ്ഡെമിർ നിയമനടപടി ആരംഭിച്ചിരിക്കുന്നത്. തുർക്കിയെ പ്രതിസന്ധിയിലാക്കിയ ഫെബ്രുവരിയിലെ ഭൂകമ്പത്തിന് ശേഷമാണ് താനും പിതാവും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതെന്ന് ഷെഫ് ബുറാക് പറയുന്നു.

ആയിരക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ തുർക്കി ഭൂകമ്പത്തിന് ശേഷം ദുരിതബാധിതരെ സഹായിക്കാൻ ഷെഫ് ബുറാക് ഓസ്ഡെമിർ ശ്രമിച്ചെങ്കിലും അദ്ദേഹത്തിൻ്റെ പിതാവ് ഇടപെട്ട് ഈ നീക്കം തടഞ്ഞെന്ന് തുർക്കി മാധ്യമങ്ങൾ പറയുന്നു. ഇതേ തുടർന്ന് ബുറാകും പിതാവും തമ്മിലുള്ള ബന്ധം വഷളായി.

പിന്നീട് തുർക്കി നഗരമായ ഇസ്താംബൂളിൽ ആരംഭിച്ച ഒരു റെസ്റ്റോറൻ്റിന് തൻ്റെ പേര് ഉപയോഗിക്കാനുള്ള അവകാശം പിതാവ് വിറ്റതായി അറിഞ്ഞ ബുറാക് കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ സെപ്തംബറിൽ കോടതി വാദം കേൾക്കും. തുർക്കിയിലും പുറത്തുമായി ഷെഫ് ബുറാകിന് സ്വന്തം പേരിൽ റെസ്റ്റോറൻ്റ് ശ്യംഖലയുണ്ട്.

ഇസ്താംബൂളിൽ തൻ്റെ റെസ്റ്റോറൻ്റ് ശൃംഖലയുടെ ഒരു ബ്രാഞ്ച് മാത്രമേയുള്ളൂവെന്നും അതിനിയും തുറന്നിട്ടില്ലെന്നും ഷെഫ് ബുറാക് പിന്നീട് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ദുബായ്, ഖത്തർ, തജിക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഇദ്ദേഹത്തിൻ്റെ ഹോട്ടലുകൾ പ്രവർത്തിക്കുന്നത്. അതേസമയം സെപ്തംബറിൽ തുറക്കാനിരിക്കുന്ന പുതിയ ഹോട്ടലിൻ്റെ നിർമ്മാണത്തിനായി തൻ്റെ കൈവശമുള്ള ആഡംബര കാറുകൾ ബുറാക് ഓസ്ഡെമിർ വിൽക്കാൻ ആരംഭിച്ചതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇൻസ്റ്റാഗ്രം അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ കോടിക്കണക്കിന് ആളുകളാണ് ബുറാകിൻ്റെ വീഡിയോകൾ കാണുന്നത്. ക്യാമറയിൽ ദൃഷ്ടി ഉറപ്പിച്ച് അതിവേഗം പച്ചക്കറിയും മാംസവും അരിഞ്ഞെടുക്കുകയും പാകം ചെയ്യുകയും ചെയ്യുന്നതാണ് ബുറാകിൻ്റെ സ്റ്റൈൽ.

 

 

View this post on Instagram

 

A post shared by Burak Özdemir (@cznburak)

 

View this post on Instagram

 

A post shared by Burak Özdemir (@cznburak)

 

View this post on Instagram

 

A post shared by Burak Özdemir (@cznburak)

TAGGED:Burak OzdemirChef BurakTurkeyturkish chef
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കളക്ടർ അനൗപചാരികമായി ക്ഷണിച്ചിരുന്നു;അഴിമതിക്കെതിരായ സന്ദേശമാണ് നൽകിയതെന്ന് പി പി ദിവ്യ

October 24, 2024
Editoreal PlusNews

എഡിറ്റോറിയൽ മാം​ഗല്യത്തിലൂടെ ബിന്ദു സജീഷിന് സ്വന്തമായി;ജീവിതാവസാനം വരെ കൈപിടിച്ച് കൂടെയുണ്ടാകുമെന്ന് സജീഷ്

October 29, 2024
News

54 ശതമാനം വളർച്ച,ഇന്ത്യയുടെ റോഡ് ശ്യംഖല ഇപ്പോൾ ലോകത്തെ രണ്ടാമതെന്ന് നിതിൻ ഗഡ്കരി

June 27, 2023
News

പിസി ചാ​ക്കോ എ​ന്‍​.സി.​പി അ​ധ്യ​ക്ഷ​നാ​യി തു​ട​രും

September 3, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?