EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളത്തിലെ ആദ്യത്തെ ട്രാൻസ്മാൻ ബോഡി ബിൽഡറും മിസ്റ്റ‍ർ കേരളയുമായ പ്രവീണ് നാഥ് മരിച്ച നിലയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളത്തിലെ ആദ്യത്തെ ട്രാൻസ്മാൻ ബോഡി ബിൽഡറും മിസ്റ്റ‍ർ കേരളയുമായ പ്രവീണ് നാഥ് മരിച്ച നിലയിൽ
News

കേരളത്തിലെ ആദ്യത്തെ ട്രാൻസ്മാൻ ബോഡി ബിൽഡറും മിസ്റ്റ‍ർ കേരളയുമായ പ്രവീണ് നാഥ് മരിച്ച നിലയിൽ

ട്രാൻസ് വിമണായ റിഷനായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതായി പ്രവീണ് കഴിഞ്ഞ ആഴ്ച പോസ്റ്റിടുകയും പിന്നീട് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതോടെ വലിയ സൈബർ ആക്രമണമാണ് ഇയാൾക്ക് നേരെയുണ്ടായത്.

Web Desk
Last updated: May 4, 2023 12:41 PM
Web Desk
Published: May 4, 2023
Share

തൃശ്ശൂർ: മുൻ മിസ്റ്റർ കേരളയായ പ്രവീൺ നാഥിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ അയ്യന്തോളിലെ വാടക വീട്ടിലാണ് പ്രവീണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്നാണ് വിവരം. മൃതശരീരം തൃശ്ശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു കൊടുക്കും.

ട്രാൻസ്മെനായ പ്രവീൺനാഥ് പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശിയാണ്. ട്രാൻസ് വിമണായ റിഷാനയെ ഈ വർഷം ഫെബ്രുവരിയിൽ പ്രവീൺ നാഥ് വിവാഹം ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു ഈ വിവാഹം.

എന്നാൽ കഴിഞ്ഞ ആഴ്ച ഈ ദമ്പതികൾ വേർപിരിയുന്നതായി വാർത്തകൾ വന്നിരുന്നു. റിഷാനയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പ്രവീണാണ് സമൂഹമാധ്യമത്തിൽ തങ്ങൾ വേർപിരിയുകയാണെന്ന തരത്തിൽ പോസ്റ്റ് ഇട്ടത്. എന്നാൽ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്തും വിവാഹമോചന വാർത്ത നിഷേധിച്ചും പ്രവീൺ പിന്നീട് രംഗത്തു വന്നിരുന്നു.

മാനസികമായി തകർന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു പോസ്റ്റ് ഇട്ടതെന്നും പ്രവീൺ പിന്നീട് വിശദീകരിച്ചിരുന്നു. വിവാഹമോചന വാർത്ത ചർച്ചയായതോടെ പ്രവീണിന് നേരെ കടുത്ത സൈബർ ആക്രമണവും ഉണ്ടായിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത വല്ലാതെ വേദനിപ്പിച്ചെന്ന് പ്രവീണ് തുറന്നടിക്കുകയും ചെയ്തിരുന്നു.

ബോഡി ബിൽഡറായിരുന്ന പ്രവീൺ 2021-ൽ നടന്ന മിസ്റ്റർ കേരള മത്സരത്തിൽ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ജേതാവായിരുന്നു. കഴിഞ്ഞ വർഷം മുംബൈയിൽ നടന്ന അന്താരാഷ്ട്ര ട്രാൻസ് ജെൻഡർ ബോഡി ബിൽഡർ മത്സരത്തിലും പ്രവീൺ പങ്കെടുത്തിരുന്നു.

TAGGED:Praveen nathRIP praveen NathRishana
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹിന്ദു-മുസ്ലീം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് ധാരണ; സിപിഎം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി

December 6, 2023
News

യുണൈറ്റഡ് എയർലൈൻസിൽ യാത്രക്കാരന്റെ അതിക്രമം

March 7, 2023
News

കനത്ത മഴ, ദുബായ് വിമാനത്താവളത്തില്‍ 13 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

November 17, 2023
News

കലാപഭൂമിയിൽ നിന്നും ആശ്വാസതീരത്ത്: സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാവികസേന ജിദ്ദയിലെത്തിച്ചു

April 26, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?