EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ്; സിപിഎം നേതാക്കളിലേക്കുള്ള ഏക കണ്ണി; ദുരൂഹതയെന്ന് കെ എം ഷാജി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ്; സിപിഎം നേതാക്കളിലേക്കുള്ള ഏക കണ്ണി; ദുരൂഹതയെന്ന് കെ എം ഷാജി
News

കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റ്; സിപിഎം നേതാക്കളിലേക്കുള്ള ഏക കണ്ണി; ദുരൂഹതയെന്ന് കെ എം ഷാജി

Web News
Last updated: February 22, 2024 11:23 AM
Web News
Published: February 22, 2024
Share

ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസ് പ്രതിയും സി.പി.എം പാനൂര്‍ സി.പി.എം ഏരിയ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെ.എം ഷാജി. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് മരിച്ചതെന്നും ടി.പി കൊലപാതക കേസിലെ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു ഇയാളെന്നും കെ എം ഷാജി പറഞ്ഞു.

കുഞ്ഞനന്തന്‍ മരിച്ചതെങ്ങനെയാണ്. അത് ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ്. പക്ഷെ നിങ്ങള്‍ നോക്കിയാല്‍, കണ്ണൂരിലെ എല്ലാ രാഷ്ടട്രീയ കൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഫസലിനെ കൊന്ന മൂന്ന് പേര്‍ മൃഗീയമായി കൊല്ലപ്പെട്ടതാണ്. കുറച്ചാളുകളെ കൊല്ലാന്‍ വിടും. അവര്‍ കൊന്ന് കഴിഞ്ഞ് വരും. കുറച്ച് കഴിഞ്ഞ് ഇവരില്‍ നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലും,’എന്നായിരുന്നു കെ.എം ഷാജിയുടെ ആരോപണം.

ഫസല്‍ കൊലപാതക കേസിലെ മൂന്ന് പേരെ കൊലപ്പെടുത്തിയത് സി.പി.എമ്മാണ്. ഷുക്കൂര്‍ വധക്കേസിലെ പ്രധാനപ്പെട്ട പ്രതിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയുമായിരുന്നു. മുസ്ലീം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി.

ടി.പി ചന്ദ്രശേഖരന്‍ കൊലപാതക കേസില്‍ 13-ാമത്തെ പ്രതിയായിരുന്നു പി.കെ കുഞ്ഞനന്തന്‍. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ഒരു വര്‍ഷത്തോളമായി കുഞ്ഞനന്തന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. വയറ്റിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റിയ പി കെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ ആണ് മരിക്കുന്നത്.

TAGGED:cpimKM ShajiP K KunjananthanT. P. Chandrasekharan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഫോബ്‌സ് 2023 ഇന്ത്യന്‍ സമ്പന്ന പട്ടിക; എം.എ യൂസഫലി ഏറ്റവും സമ്പന്നനായ മലയാളി

October 12, 2023
News

സൗദിയിൽ വിസ്മയം തീർത്ത് സൂര്യകാന്തി തോട്ടം

October 20, 2022
News

കേന്ദ്രമന്ത്രിമാർ അടക്കം 12 ബിജെപി എംപിമാർ രാജിവച്ചു, മന്ത്രിസഭയിൽ അഴിച്ചുപണിയ്ക്ക് സാധ്യത

December 6, 2023
News

സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനം ഇന്ത്യയിൽ ആരംഭിക്കുന്നതിനുള്ള നീക്കവുമായി ഇലോണ്‍ മസ്ക്

October 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?