EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ന് അത്തം: പ്രത്യാശയുടെ പുതിയൊരു ഓണക്കാലം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ന് അത്തം: പ്രത്യാശയുടെ പുതിയൊരു ഓണക്കാലം
News

ഇന്ന് അത്തം: പ്രത്യാശയുടെ പുതിയൊരു ഓണക്കാലം

News Desk
Last updated: August 30, 2022 5:50 AM
News Desk
Published: August 30, 2022
Share

പ്രത്യാശയുടെ മറ്റൊരു ഓണക്കാലം മുറ്റത്തെത്തിയിരിക്കുന്നു. കൊല്ലവർഷത്തെ ആദ്യമാസമായ ചിങ്ങത്തിൽ പത്ത് ദിവസങ്ങളിലായി കൊണ്ടാടുന്ന കേരളത്തിന്റെ ദേശീയോത്സവത്തിന് ഇന്ന് തുടക്കമാവുകയാണ്. കൊയ്ത്തുത്സവവും മഹാബലി ചക്രവർത്തിയെ വരവേൽക്കാനുമുള്ള ഉത്സവവുമാണ് മലയാളികൾക്ക് ഒരൊ ഓണക്കാലവും.

കേരളം കണ്ട ഏറ്റവും മഹാനായ രാജാവാണ് മഹാബലി ചക്രവർത്തി. ഒരിക്കൽ അദ്ദേഹത്തെ സന്ദർശിക്കാൻ എത്തിയ വാമനൻ (മഹാവിഷ്ണുവിന്റെ അവതാരം ) സമ്മാനമായി മൂന്നടി മണ്ണ് ചോദിച്ചു. ഭൂമിയും ആകാശവും എടുത്തു കഴിഞ്ഞപ്പോൾ അവസാനം നൽകാൻ ഒന്നുമില്ലാതായ മഹാബലി ചക്രവർത്തി തന്റെ ശിരസ്സ് വാമനനുമുന്നിൽ അർപ്പിച്ചു. അങ്ങനെ മഹാബലി ചക്രവർത്തിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. എല്ലാ വർഷവും തന്റെ പ്രജകളെ കാണാൻ ഒരു ദിവസം അനുവദിക്കണമെന്ന് മഹാബലി വാമനനോട് അഭ്യർത്ഥിച്ചിരുന്നു. തന്റെ പ്രജകളെ കാണാൻ എത്തുന്ന ആ ദിവസമാണ് തിരുവോണം എന്നാണ് ഐതിഹ്യം.

അത്തം മുതൽ പത്താം ദിവസമായ തിരുവോണവും, പിന്നെ നാലാം ഓണമായ ചതയം വരെയും പൂക്കളം, സദ്യ, ഊഞ്ഞാല് കെട്ടൽ, പുലിക്കളി, മറ്റ് കലാപരിപാടികൾ തുടങ്ങി വിവിധങ്ങളായ ആഘോഷങ്ങളായിരിക്കും ഉണ്ടാവുക. മുറ്റത്ത് ചാണകം മെഴുകി മുക്കുറ്റിയും ചെത്തിയും തുടങ്ങിയ ചെറിയ പൂവുകൾ കൊണ്ട് ചെറിയ പൂക്കളമൊരുക്കിയാണ് അത്തം ദിവസത്തെ വരവേൽക്കുക. ഓണാഘോഷങ്ങക്ക് തുടക്കം കുറിക്കുന്ന ഈ ദിവസമാണ് മാവേലിയെ ഭൂമിയിൽ നിന്നും പാതാളത്തിലേക്ക് വാമനൻ ചവിട്ടിത്താഴ്ത്തിയതെന്ന് കരുതപ്പെടുന്ന കൊച്ചിയിലെ തൃപ്പൂണിത്തറയിൽ അത്തചമയം എന്ന മഹത്തായ ആഘോഷം നടക്കുന്നത്.

മഹാബലി ചക്രവർത്തിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങളുടെയും തുടക്കമാണ് അത്തം. കോവിഡും പ്രളയവും കാരണം നിറം മങ്ങിയ ഓണക്കാലമായിരുന്നു കഴിഞ്ഞുപോയത്. ഈ ഓണം പ്രതീക്ഷയുടെയും പുതിയ കാലത്തിന്റെയും തുടക്കം കൂടിയാണ്.

TAGGED:athamOnamonam celebration
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ കൈകോര്‍ക്കാം, ആരാധകരോട് വിജയ്

December 7, 2023
News

നവീൻ ബാബുവിന്റെ മരണത്തിൽ CBI അന്വേഷണമില്ല; ഭാര്യയുടെ ഹർജി ഹൈക്കോടതി തളളി

January 6, 2025
News

ഫാദര്‍ ഷൈജു കുര്യന്‍ ബിജെപിയില്‍, ‘വികസനത്തിന്റെ ഭാഗമാകാന്‍ മോദിയോടൊപ്പം ചേരുന്നു’

December 30, 2023
NewsSports

അർജന്റീനയും പോളണ്ടും പ്രീ ക്വാർട്ടറിൽ

December 1, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?