EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: പുക വലിക്കാത്ത തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ന്യൂസീലൻഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > പുക വലിക്കാത്ത തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ന്യൂസീലൻഡ്
News

പുക വലിക്കാത്ത തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ന്യൂസീലൻഡ്

News Desk
Last updated: December 14, 2022 11:17 AM
News Desk
Published: December 14, 2022
Share

പുക വലിക്കാത്ത രാജ്യമായി മാറാനൊരുങ്ങി ന്യൂസീലൻഡ്. 2008 ന് ​ശേഷം ജനിച്ചവർക്ക് ഇനിയൊരിക്കലും സിഗരറ്റ് വാങ്ങാനാകാത്ത വിധം കർശന നിയന്ത്രണങ്ങളുള്ള നിയമത്തിന് ന്യൂസീലൻഡ് പാർലമെന്റ് അംഗീകാരം നൽകി. ഇതോടെ സിഗരറ്റ് വാങ്ങാനുള്ള പ്രായം ഓരോ വർഷവും കൂടും. ലോകത്തെ ആദ്യത്തെ പുകവലി നിയന്ത്രണ നിയമമാണു പാസ്സായത്. ആ ശീലം തുടങ്ങാൻ യുവാക്കൾക്ക് അവസരം കൊടുക്കാതിരിക്കാനാണ് ഇത്തരമൊരു നിയമം.

നിലവിൽ 18 വയസ്സാണ് കടയിൽനിന്ന് സിഗരറ്റ് വാങ്ങാനുള്ള ഏറ്റവും കുറഞ്ഞ പ്രായം. എന്നാൽ അടുത്ത വർഷം മുതൽ ഈ പ്രായപരിധി കൂടിക്കൊണ്ടിരിക്കും. അതേസമയം പുകയില ഉൽപന്നങ്ങളിലെ അനുവദനീയ നിക്കോട്ടിന്റെ അളവ് കുറയ്ക്കുക, എല്ലാ കടകളിലും ലഭ്യമാകുന്ന സാഹചര്യം ഇല്ലാതാക്കി പകരം പ്രത്യേക വിൽപന കേന്ദ്രങ്ങൾ കർശനമാക്കുക, വില കൂട്ടുക എന്നിങ്ങനെയുള്ള നടപടികളും ഇതിനോടൊപ്പം നടപ്പിലാക്കും. കൂടാതെ പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന ആറായിരത്തോളം കടകൾ 600 ആക്കി ചുരുക്കാനുള്ള പദ്ധതിയുമുണ്ട്.

ന്യൂസിലൻഡിലെ പുകവലി നിരക്ക് നിലവിൽ വളരെ താഴെയാണുള്ളത്. എട്ടു ശതമാനം മാത്രമാണ് മുതിർന്നവരിൽ പുകവലി ശീലമുള്ളത്. കഴിഞ്ഞ വർഷം ഇത് 9.4 ശതമാനമായിരുന്നു. അതേസമയം പുതിയ നിയമം പാസായതിലൂടെ ഇത് അഞ്ച് ശതമാനത്തിനും താഴെ എത്തിക്കാനാകുമെന്നാണ് പാർലിമെന്റ് പ്രതീക്ഷിക്കുന്നത്. ഇത് മൂലം ആയിരക്കണക്കിന് ആളുകൾക്ക് കുടുതൽ കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുമെന്നും ഔദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പുകവലി അനുബന്ധ രോഗങ്ങൾക്കായി ചെലവഴിക്കേണ്ട 320 ​കോടി അമേരിക്കൻ ഡോളർ ആരോഗ്യ മേഖലയിൽ ലാഭിക്കാനാകുമെന്ന് ആരോഗ്യ മന്ത്രി അയേഷ വെറാൾ പറഞ്ഞു.

TAGGED:Newzealandtobacco
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിൽ റിവ്യൂ ബോംബിംഗ് വേണ്ട, സിനിമാ പ്രവർത്തകർക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങൾ നടത്തുന്നത് തടയണമെന്നും റിപ്പോർട്ട്

March 13, 2024
News

ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് ആശുപത്രിയില്‍; ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

December 18, 2023
News

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ വഴിയില്‍ കാത്തിരുന്ന് ഇടിച്ചിട്ടു; കാരണം മുന്‍ വൈരാഗ്യം; കാട്ടാക്കടയിലേത് കൊലപാതം

September 10, 2023
News

ഹിറ്റ്മാൻ അല്ല ‘ഡക്ക് മാൻ’ ട്രോളുകളിൽ നിറഞ്ഞ് രോഹിത് ശർമ്മ

May 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?