EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പ്രളയം: മൂന്ന് ഫിലിപ്പീനി പൗരൻമാ‍ർ മരിച്ചതായി സ്ഥിരീകരണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യുഎഇ പ്രളയം: മൂന്ന് ഫിലിപ്പീനി പൗരൻമാ‍ർ മരിച്ചതായി സ്ഥിരീകരണം
Diaspora

യുഎഇ പ്രളയം: മൂന്ന് ഫിലിപ്പീനി പൗരൻമാ‍ർ മരിച്ചതായി സ്ഥിരീകരണം

Web Desk
Last updated: April 19, 2024 4:12 PM
Web Desk
Published: April 19, 2024
Share

ദുബായ്: ഏപ്രിൽ 16-ന് യുഎഇയിലുണ്ടായ പേമാരിയിൽ തങ്ങളുടെ മൂന്ന് പൗരൻമാ‍ർ മരണപ്പെട്ടതായി ഫിലീപ്പിൻസ്. ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറലാണ് ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചത്. ദുബായിലുണ്ടായ പ്രളയത്തിൽ മൂന്ന് ഫിലിപ്പിനോ പ്രവാസികൾ മരിച്ച വിവരം ദുഖത്തോടെ അറിയിക്കുന്നു – ഫിലിപ്പൈൻ കുടിയേറ്റ തൊഴിലാളികളുടെ (ഡിഎംഡബ്ല്യു) ഓഫീസർ-ഇൻ-ചാർജ് (ഒഐസി) ഹാൻസ് ലിയോ കാക്ഡാക്ക് ട്വിറ്ററിൽ കുറിച്ചു. വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ വാഹനത്തിനുള്ളിൽ ശ്വാസംമുട്ടിയാണ് രണ്ട് പേ‍ർ മരിച്ചത്. മറ്റൊരാൾ വാഹനാപകടത്തിലും മരണപ്പെട്ടു.

ഈ സംഭവങ്ങൾ എവിടെയാണ് സംഭവിച്ചതെന്നോ മറ്റു വിശദാംശങ്ങളോ ഫിലിപ്പൈൻസ് കോൺസുലേറ്റ് വിശദീകരിച്ചിട്ടില്ല. എന്നാൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കോൺസുലേറ്റ്ജനറൽ വ്യക്തമാക്കി. അതേസമയം ചൊവ്വാഴ്ച രാത്രി കനത്ത മഴയിൽ തകർന്ന റോഡിലുണ്ടായ വാഹനാപകടത്തിൽ 47 കാരനായ ഫിലിപ്പിനോ പുരുഷ തൊഴിലാളി മരണപ്പെട്ടുവെന്ന് ഷാർജ പോലീസ് വ്യക്തമാക്കി. വാഹനം വെള്ളത്തിൽ മുങ്ങി മറ്റു രണ്ട് ഫിലിപ്പിനോ പ്രവാസികളും മരണപ്പെട്ടുവെന്നും പൊലീസ് വിശദീകരിക്കുന്നു.

പ്രളയത്തെ തുട‍ർന്ന് ദുരിതത്തിലായി ഫിലിപ്പിനോ പ്രവാസികൾക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുന്നുണ്ടെന്ന് കോൺസുലേറ്റ് ജനറൽ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിമാനങ്ങൾ റദ്ദാക്കുകയും യാത്ര അനിശ്ചിതത്വത്തിലാവുകയും ചെയ്തതോടെ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാരെ സഹായിക്കാൻ ദുബായ് എയ‍ർപോർട്ട് അധികൃതരുമായി നിരന്തരം സമ്പർക്കം പുലർത്തി വരികയാണെന്നും അവർ അറിയിച്ചു.

TAGGED:dubaiDubai FloodUAEUAE Flood
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്ത്യയും യുഎഇ യും തമ്മിലുള്ള സ്വർണ്ണവ്യാപാരം വർധിക്കുന്നു

June 21, 2023
DiasporaNews

പുതിയ നിയമം നടപ്പിലാക്കിയതിന് പിന്നാലെ യു എ ഇയിൽ ഇന്ത്യക്കാരുടെ ടൂറിസ്റ്റ് വിസകൾ വൻതോതിൽ നിരസിക്കപ്പെടുന്നു

December 9, 2024
BusinessDiaspora

സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പിട്ട് ഇന്ത്യയും ഒമാനും: 99 ശതമാനം ഉത്പന്നങ്ങൾക്കും നികുതി ഒഴിവാക്കും

December 19, 2025
Diaspora

പുസ്തകമേളയിലെ മത്തിക്കറി; വായിക്കാനെത്തിയവരുടെ വായിൽ കപ്പലോടിച്ച ഷെഫ് കൃഷ്

November 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?