EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദിയിലെത്തു​ന്ന​വ​ർ​ക്ക് വാഹനങ്ങൾ ഓടിക്കാൻ അനുമതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദിയിലെത്തു​ന്ന​വ​ർ​ക്ക് വാഹനങ്ങൾ ഓടിക്കാൻ അനുമതി
News

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദിയിലെത്തു​ന്ന​വ​ർ​ക്ക് വാഹനങ്ങൾ ഓടിക്കാൻ അനുമതി

Web desk
Last updated: November 17, 2022 7:50 AM
Web desk
Published: November 17, 2022
Share

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ സൗ​ദി അ​റേ​ബ്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് വാ​ട​ക​ക്കെ​ടു​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി. പൊതുജനങ്ങൾക്കായി അ​ബ്ഷി​ർ പ്ലാ​റ്റ്‌​ഫോ​മി​ൽ ആ​രം​ഭി​ച്ച അ​ഞ്ചു പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മീ​ർ അ​ബ്ദു​ൽ അ​സീ​സ് ബി​ൻ സ​ഊ​ദ് ബി​ൻ നാ​ഇ​ഫി​ന്റെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ സൗ​ദി ഡേ​റ്റ ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി​യു​ടെ (എ​സ്.​ഡി.​എ.​ഐ.​എ) സ​ഹ​ക​ര​ണ​ത്തോ​ടെയാണ് പുതിയ പദ്ധതി രൂപീകരിച്ചിരിക്കുന്നത്. പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി ഡ​യ​റ​ക്ട​ർ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ബ​സ്സാ​മി​യാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

എ​ന്നാ​ൽ, സൗദിയിലെത്തുന്ന സന്ദർശകർക്ക് നി​ല​വി​ൽ ‘അ​ബ്ഷി​ർ’ സം​വി​ധാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം പി​ന്നീട് പു​റ​ത്തു​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അതേസമയം പു​തി​യ സേ​വ​ന​ങ്ങ​ളി​ൽ മോ​ഷ്ടി​ക്ക​പ്പെ​ട്ട​തും ന​ഷ്ട​പ്പെ​ട്ട​തു​മാ​യ ന​മ്പ​ർ പ്ലേ​റ്റു​ക​ൾ മാ​റ്റി ന​ൽ​കുന്നതും ഉ​ൾ​പ്പെ​ടു​ന്നു. സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ​ക്ക് എ​യ​ർ​ഗ​ൺ അ​നു​വ​ദി​ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​ക്ക് പാ​റ പൊ​ട്ടി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ങ്കേ​തി​ക മി​ക​വി​ലേ​ക്ക് പ​രി​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​ണ് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​യു​ള്ള ഇ​ല​ക്ട്രോ​ണി​ക് സേ​വ​ന​ങ്ങ​ൾ. രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും സ​മ​യ​വും പ​രി​ശ്ര​മ​വും ലാ​ഭി​ക്കു​ന്ന​തി​ന് ഈ സേവനങ്ങൾ ഗുണം ചെയ്യും. ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നും പ​രി​ഷ്‌​കാ​ര​ങ്ങ​ൾ സ​ഹാ​യ​ക​മാ​കു​മെ​ന്ന് മന്ത്രാലയം അറിയിച്ചു.

TAGGED:saudi arabiavisit visa
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ശ്രേയസ്സിന്റെ ആരോഗ്യനിലയിൽ പുരോഗതി: ഐസിയുവിൽ നിന്നും മാറ്റി
  • മഹാഭാഗ്യം ഇന്ത്യക്കാരന്: യുഎഇ ലോട്ടറിയുടെ നൂറ് മില്യൺ ദിർഹം ഇന്ത്യക്കാരന്
  • മരം മുറിച്ചു, സ്‌റ്റേഡിയം പൊളിച്ചു; മന്ത്രിയുടെ കത്ത് പുറത്ത്, ജിസിഡിഎ അടിയന്തര യോഗം വിളിച്ചു
  • മുഖ്യമന്ത്രിയുടെ ചർച്ച പരാജയം: കടുപ്പിച്ച് സിപിഐ, മന്ത്രിസഭായോഗം ബഹിഷ്കരിക്കും
  • ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

You Might Also Like

News

‘ഫെഡറലിസം സംരക്ഷിക്കാനുള്ള പോരാട്ടം’; കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളത്തിന്റെ സമരം ഡല്‍ഹിയില്‍

February 8, 2024
News

കാത്തിരിപ്പിന് വിരാമം : ശിഹാബ് ചോറ്റൂരിന് ഹജ്ജ് കാൽനട യാത്രയ്ക്ക് വിസ നൽകാമെന്ന് പാകിസ്ഥാൻ

February 5, 2023
News

എലത്തൂര്‍ തീവെപ്പ് കേസ്: മൊഴിനല്‍കാന്‍ എത്തിയ യുവാവിന്റെ പിതാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

May 19, 2023
EntertainmentNews

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്

September 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?