EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മുഖത്ത് നായ വിസർജിച്ചു; ഇംഗ്ലണ്ടിൽ 51കാരി ആശുപത്രിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മുഖത്ത് നായ വിസർജിച്ചു; ഇംഗ്ലണ്ടിൽ 51കാരി ആശുപത്രിയിൽ
News

മുഖത്ത് നായ വിസർജിച്ചു; ഇംഗ്ലണ്ടിൽ 51കാരി ആശുപത്രിയിൽ

News Desk
Last updated: September 28, 2022 8:44 AM
News Desk
Published: September 28, 2022
Share

മുഖത്ത് നായ വിസർജിച്ചതിനെ തുടർന്ന് യുവതി ആശുപത്രിയിലായി. ഇംഗ്ലണ്ടിലെ ബ്രിസ്റ്റൽ സ്വദേശിയായ 51 കാരി അമാൻഡ ഗോമോയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലുള്ളത്. ഉച്ചഭക്ഷണത്തിന് ശേഷം ഉറങ്ങുകയായിരുന്നു അമാൻഡ. അരികിലെത്തിയ ചിവാവ ഇനത്തിൽപ്പെട്ട വളർത്തുനായ ബെല്ല ഉറങ്ങുകയായിരുന്ന അമാൻഡയുടെ മുഖത്തേക്ക് വിസർജനം നടത്തി. ഉടൻ തന്നെ ഞെട്ടിയുണർന്ന അമാൻഡ കുളിമുറിയിൽ പോയി വായ കഴുകുകയും ചെയ്തു. എന്നാൽ നായയുടെ വിസർജ്യം അപ്പോഴേക്കും വയറിനകത്തെത്തിയിരുന്നു.

പിന്നീട് കുറച്ച് ദിവസങ്ങൾക്കു ശേഷം അമാൻഡയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അതികഠിനമായ വയറ് വേദനയുണ്ടായതിനെ തുടർന്ന് ഡോക്ടറെ ബന്ധപ്പെടുകയായിരുന്നു. നന്നായി വെള്ളം കുടിക്കാൻ നിർദേശിച്ചെങ്കിലും 48 മണിക്കൂറിന് ശേഷം രോഗലക്ഷണങ്ങൾ കൂടുകയും ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.

ബെല്ലയുടെ വിസർജ്യത്തിന്റെ അംശം വയറിനകത്ത് എത്തിയതിനാൽ വയറിൽ അണുബാധ ഉണ്ടായിരുന്നു. ഓരോ ദിവസം കഴിയുന്തോറും വയറ് വേദന അധികമായി. മൂന്ന് ദിവസത്തേക്ക് അമാൻഡയ്ക്ക് ഒന്നും കഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കാലിലേക്ക് വരെ വേദന ഇറങ്ങുകയായിരുന്നുവെന്ന് അമാൻഡ പറയുന്നു. ആരോഗ്യം മെച്ചപ്പെട്ടു വരികയാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി.

TAGGED:dogengland
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കേരളത്തിലെ മദ്രസകൾ പൂട്ടില്ല; സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന മദ്രസകള്‍ സംസ്ഥാനത്തില്ല

October 13, 2024
News

കണ്ണീർ കടലായി താനൂർ: തൂവൽതീരം ബീച്ചിൽ ബോട്ട് മറിഞ്ഞ് 21 പേർ മരണം, മരിച്ചവരിൽ ആറ് കുട്ടികളും

May 7, 2023
NewsReal Talk

ഐ ഫോൺ 14 വാങ്ങാൻ ദുബായിലെ സ്കൂളിൽ ബ്രഡ് വിറ്റ് 12 കാരി, ഒടുവിൽ സ്വപ്നം സഫലമായി 

March 24, 2023
EntertainmentNews

‘ആളുകള്‍ സത്യമറിയണം’; ടൈറ്റന്‍ ജലപേടക ദുരന്തം സിനിമയാകുന്നു

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?