EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനിയും പുറപ്പെടാതെ ഓറഞ്ച് വന്ദേഭാരത്: റൂട്ടിൽ അനിശ്ചിതത്വം തുടരുന്നു, ഗോവയ്ക്ക് പോകുമോയെന്നും ആശങ്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനിയും പുറപ്പെടാതെ ഓറഞ്ച് വന്ദേഭാരത്: റൂട്ടിൽ അനിശ്ചിതത്വം തുടരുന്നു, ഗോവയ്ക്ക് പോകുമോയെന്നും ആശങ്ക
News

ഇനിയും പുറപ്പെടാതെ ഓറഞ്ച് വന്ദേഭാരത്: റൂട്ടിൽ അനിശ്ചിതത്വം തുടരുന്നു, ഗോവയ്ക്ക് പോകുമോയെന്നും ആശങ്ക

Web Desk
Last updated: September 5, 2023 8:28 PM
Web Desk
Published: September 5, 2023
Share

ചെന്നൈ: പുതിയ ഡിസൈനിൽ കൂടുതൽ സൌകര്യങ്ങളോട് ഒരുക്കിയ ഓറഞ്ച് നിറത്തിലെ വന്ദേഭാരത് ഏത് റൂട്ടിൽ ഓടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. ചെന്നൈയിലെ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച പുതിയ വന്ദേഭാരത് പാലക്കാട് ഡിവിഷനാണ് അനുവദിച്ചത്. ട്രെയിൻ സർവ്വീസ് ആരംഭിക്കാനായി മംഗലാപുരത്ത് വന്ദേഭാരതിനുള്ള മെയിൻ്റനസ് ട്രാക്കിൻ്റെ ജോലിയും പൂർത്തിയാക്കിയിരുന്നു.

ട്രെയിൻ ഏറ്റുവാങ്ങാനായി മംഗലാപുരത്ത് നിന്നുള്ള ഉദ്യോഗസ്ഥർ ചെന്നൈയിൽ എത്തിയിട്ടും ഇതുവരെയും ട്രെയിൻ ഇവർക്ക് വിട്ടു നൽകിയിട്ടില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ചെന്നൈ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നും ട്രെയിൻ പുറത്തിറക്കിയെങ്കിലും ട്രെയിൻ പാലക്കാട് ഡിവിഷന് ഔദ്യോഗികമായി വിട്ടു കൊടുത്തിട്ടില്ല. ചെന്നൈയിലെ ബാസിൻ ബ്രിഡ്ജ് യാർഡിൽ നിർത്തിയിട്ടിരിക്കുകയാണ് ഇപ്പോൾ ഈ ട്രെയിൻ. ട്രെയിൻ ഏറ്റെടുത്ത് മംഗലാപുരത്തേക്ക് എത്തിക്കാൻ വന്ന ഉദ്യോഗസ്ഥരും മൂന്ന് ദിവസമായി ചെന്നൈയിൽ തുടരുകയാണ്. റൂട്ട് സംബന്ധിച്ച് തീരുമാനമായ ശേഷം ട്രെയിൻ കൊണ്ടു പോയാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയ നിർദേശം എന്നാണ് വിവരം.

ട്രെയിൻ ഗോവയ്ക്ക് നൽകിയേക്കും എന്ന വാർത്തകളും ഇതിനിടയിൽ വരുന്നുണ്ട്. പാലക്കാട് ഡിവിഷനിൽ മാത്രമായി ട്രെയിൻ സർവ്വീസ് നടത്തുന്നതിൽ മറ്റുപല ഡിവിഷനുകൾക്കും എതിർപ്പുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ചെന്നൈ ഐസിഎഫിൽ നിർമ്മിച്ച 31-ാം വന്ദേഭാരത് ട്രെയിനാണ് ഇത്. ഇതിനൊപ്പം നിർമ്മിച്ച 29,30 വന്ദേഭാരത് ട്രെയിനുകൾ അതത് ഡിവിഷനുകളിൽ എത്തി സർവ്വീസിന് സജ്ജമായി കഴിഞ്ഞു. ഓറഞ്ച് വന്ദേഭാരതിനായി പരിഗണനയിലുള്ള റൂട്ടുകളിൽ മംഗലാപുരം – കോയമ്പത്തൂർ അടക്കമുള്ളവയുമുണ്ടെങ്കിലും ട്രെയിൻ ഗോവയിലേക്ക് കൊണ്ടു പോകാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ഈ അനിശ്ചിതത്വം വഴിമാറും എന്നാണ് കരുതുന്നത്.

മംഗലാപുരം – തിരുവനന്തപുരം, മംഗലാപുരം – എറണാകുളം, മംഗലാപുരം – കോട്ടയം എന്നീ മൂന്ന് റൂട്ടുകളാണ് റെയിൽവേ ഓറഞ്ച് വന്ദേഭാരതിനായി പരിഗണിക്കുന്നതെന്നാണ് സൂചന. ദക്ഷിണ റെയിൽവേയുടെ റൂട്ട് സെലക്ഷൻ കമ്മിറ്റിയാണ് ട്രെയിൻ റൂട്ട് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്. അതേസമയം പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് നിർവഹിക്കേണ്ട പ്രധാനമന്ത്രി സമയം അനുവദിക്കാത്തതാണ് സർവ്വീസ് ആരംഭിക്കുന്നത് ഇത്ര വൈകാൻ കാരണമെന്നും സൂചനയുണ്ട്.

TAGGED:Orange Vandebharatvandebharatvandebharat express
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അഭിഭാഷകനെ കാണാൻ മുകേഷ് കൊച്ചിയിൽ;ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് അഭിഭാഷകൻ

August 30, 2024
News

ഇന്ത്യയിലേക്കുള്ള യാത്രികർക്ക് എമിറേറ്റ്‌സ് ഐഡി നിർബന്ധം

December 22, 2022
NewsSports

ഓസീസിനെ എറിഞ്ഞിട്ട് ഷമി; ഇന്ത്യക്ക് ത്രില്ലര്‍ ജയം

October 17, 2022
News

തെരുവുനായയെ നേരിടാൻ തോക്കെടുത്തു; ടൈഗർ സമീറിനെതിരെ കേസ്

September 17, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?