EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ
News

യു.യു ലളിതിന്റെ ആദ്യദിനം; പരി​ഗണിക്കുന്നത് സുപ്രധാന ഹർജികൾ

News Desk
Last updated: August 28, 2022 9:36 AM
News Desk
Published: August 28, 2022
Share

സുപ്രീംകോടതിയുടെ 49ാം ചീഫ് ജസ്റ്റിസായി ചുമതലയേറ്റ യു.യു ലളിതിന്റെ ആദ്യദിനത്തിൽ സുപ്രധാന ഹർജികളിൽ വാദം കേൾക്കും. യുഎപിഎ കേസിൽ ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യ ഹർജിയും ഇതിൽ ഉൾപ്പെടുന്നു. കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെയുള്ള ഹർജിയും പരിഗണിക്കുന്നുണ്ട്.

2020 ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ഹാത്രസിൽ ദളിത് പെൺകുട്ടി ബലാത്സംഘത്തിനിരയായി കൊല്ലപ്പെട്ട വാർത്ത റിപ്പോർട്ട്‌ ചെയ്യാൻ പോകുമ്പോഴായിരുന്നു കാപ്പൻ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് ബന്ധമാരോപിച്ചാണ് അറസ്റ്റ് ചെയ്തത്. യുഎപിഎ പ്രകാരം രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകൽ, മറ്റ് ഗുരുതര കുറ്റങ്ങൾ തുടങ്ങിയവയാണ് ഉത്തർപ്രദേശ് പോലീസ് കാപ്പനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. രാജ്യദ്രോഹത്തിനെതിരായ നിയമം സുപ്രീംകോടതി മരവിപ്പിച്ചപ്പോൾ പ്രതികരണവുമായി കാപ്പന്റെ ഭാര്യ റൈഹാനത്ത് രംഗത്ത് വന്നിരുന്നു.

മാർച്ച് പതിനഞ്ചിനായിരുന്നു കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് കർണാടക ഹൈക്കോടതി ശരിവച്ചത് . അടുത്ത ദിവസം തന്നെ ഹൈക്കോടതി വിധിക്കെതിരെ ചില വിദ്യാർത്ഥിനികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ അടിയന്തിരമായി ഹർജി പരിഗണിക്കാൻ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

TAGGED:hijabsiddique kappansupream court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

അരിക്കൊമ്പൻ ദൗത്യം നാളെ പുലർച്ചെ ആരംഭിക്കും: മോക്ക് ഡ്രിൽ തുടങ്ങി

April 27, 2023
News

കണ്ണൂരിൽ നിധിയെന്ന് കരുതുന്ന വസ്തുക്കൾ കണ്ടെത്തി;തൊഴിലുറപ്പ് തൊഴിലാളികളാണ് കണ്ടെത്തിയത്

July 13, 2024
News

പാസ്‌പോര്‍ട്ടില്‍ സർ നെയിം ഇല്ലാത്തവർക്ക് ആശ്വാസം

November 24, 2022
News

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വളരെ വേഗത്തിൽ സ്വന്തമാക്കാം

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?