EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനെന്ന് അഡ്വ. സണ്ണി ജോസഫ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനെന്ന് അഡ്വ. സണ്ണി ജോസഫ്
Diaspora

പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനെന്ന് അഡ്വ. സണ്ണി ജോസഫ്

Web Desk
Last updated: October 11, 2025 8:33 PM
Web Desk
Published: October 11, 2025
Share

ദുബായ്​ : മുഖ്യമന്ത്രിയുടെ മകന് ഇ ഡി നോട്ടീസ് അയച്ച കാര്യം, എന്തിന് മറച്ചു വെച്ചുവെന്നും , പിണറായി ഡല്‍ഹിയില്‍ പോയത് മക്കള്‍ക്കെതിരെയുള്ള കേസുകള്‍ ഒതുക്കി തീര്‍ക്കാനാണെന്നും കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് എം എല്‍ എ, ആരോപിച്ചു. സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇഡി അധികൃതര്‍ വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധം ഇന്ന് പരസ്യമായിരിക്കുകയാണ്. ഈ വിഷയങ്ങളില്‍ ഇഡി തങ്ങളുടെ നിലപാട് ഉടന്‍ വ്യക്തമാക്കണം. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയ ശേഷം തുടര്‍ സമരങ്ങളും നിയമ നടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെപിസിസി പ്രസിഡണ്ട്, ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.​ മുഖ്യമന്ത്രിയുടെ രണ്ടു മക്കളും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ മകനും, ഇ ഡി നോട്ടീസ് അയച്ച കാര്യം എന്തിന് മറച്ചു വെച്ചുവെന്നും കെപിസിസി പ്രസിഡണ്ട് ചോദിച്ചു. ഇക്കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷായെ, പിണറായി ഡല്‍ഹിയില്‍ പോയി സന്ദര്‍ശിച്ച, വിഷയത്തില്‍ , മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്ത് പ്രതികരിക്കുകയായിരുന്നു അദേഹം.

 

ശബരിമലയിലെ സ്വര്‍ണ്ണ മോഷണത്തില്‍, സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പങ്ക് വ്യക്തമാണ്. ഇതില്‍  ജനശ്രദ്ധ തിരിക്കാനാണ്, ഷാഫി പറമ്പില്‍ എം പിയെ പൊലീസ് മര്‍ദ്ദിച്ചത്.  ഷാഫിയെ മര്‍ദ്ദിച്ച് വിഷയം മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജനം ഇത് തിരിച്ചറിയുന്നുണ്ട്. സിപിഎം ചോരിക്കളി അവസാനിപ്പിക്കണം. ശബരിമലയില്‍ കേരളത്തിന് പുറത്തുള്ള എജന്‍സി അന്വേഷണം നടത്തണമെന്നും അഡ്വ. സണ്ണി ജോസഫ് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ഹൈബി ഈഡന്‍ എംപിയും അന്‍വര്‍ സാദത്ത് എം എല്‍ എയും , ഷാഫി പറമ്പലിന് എതിരെയുള്ള ആക്രമണത്തെ ശക്തമായി അപലപിച്ചു. കെപിസിസി വൈസ് പ്രസിഡണ്ട് വി പി സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം എം നസീര്‍, ഇന്‍കാസ് യുഎഇ പ്രസിഡണ്ട് സുനില്‍ അസീസ്, ദുബായ് സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡണ്ട് റഫീഖ് മട്ടന്നൂര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

TAGGED:Sunny joseph
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ഗർഭഛിദ്ര ചട്ടങ്ങളിൽ മാറ്റം വരുത്തി യുഎഇ

June 25, 2024
Diaspora

ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും

September 3, 2023
Diaspora

മരണപ്പെട്ടവരുടെ കുടുംബങ്ങളെ സംരക്ഷിക്കും: വിങ്ങിപ്പൊട്ടി എൻബിടിസി ഡയറക്ട‍ർ കെജി എബ്രഹാം

June 15, 2024
BusinessDiaspora

യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള വനിതകളുടെ പട്ടികയിലെ ഏക മലയാളിയായി ഷഫീന യൂസഫലി

November 1, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?