EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജയിലർ തേരോട്ടം: രജനീകാന്തിന് ലാഭവിഹിതവും ആഡംബരകാറും സമ്മാനിച്ച് കലാനിധി മാരൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ജയിലർ തേരോട്ടം: രജനീകാന്തിന് ലാഭവിഹിതവും ആഡംബരകാറും സമ്മാനിച്ച് കലാനിധി മാരൻ
Entertainment

ജയിലർ തേരോട്ടം: രജനീകാന്തിന് ലാഭവിഹിതവും ആഡംബരകാറും സമ്മാനിച്ച് കലാനിധി മാരൻ

Web Desk
Last updated: September 1, 2023 4:15 PM
Web Desk
Published: September 1, 2023
Share

ബിഗ് ബജറ്റ് ചിത്രം ജയിലർ തീയേറ്ററുകളിൽ തേരോട്ടം തുടരുന്നതിനിടെ ചിത്രത്തിലെ നായകനായ രജനീകാന്തിന് പരിതോഷികവുമായി നിർമ്മാതാക്കളായ സൺ പിക്ച്ചേഴ്സ്. ആ​ഗോളതലത്തിൽ ജയിലർ കളക്ഷൻ 600 കോടി പിന്നിട്ടതിന് പിന്നാലെയാണ് സൺ പിക്ച്ചേഴ്സ് ഉടമ കലാനിധി മാരൻ രജനീകാന്തിനെ നേരിട്ടെത്തി കണ്ട് പാരിതോഷികം സമ്മാനിച്ചത്.

രജനീകാന്തിൻ്റെ ചിത്രത്തിൻ്റെ ലാഭവിഹിതം ചെക്കായി കലാനിധി മാരൻ കൈമാറുന്നതിൻ്റേയും ഒരു പുതിയ ആഡംബര ബിഎംഡെബ്ള്യൂ കാ‍ർ സമ്മാനിക്കുന്നതിൻ്റേയും ദൃശ്യങ്ങൾ സൺ പിക്ച്ചേഴ്സ് പുറത്തു വിട്ടു. എത്ര രൂപയുടെ ചെക്കാണ് രജനീകാന്തിന് കലാനിധി മാരൻ കൈമാറിയതെന്ന് വ്യക്തമല്ല. ചിത്രത്തിൽ അഭിനയിക്കാൻ ഏതാണ്ട് 120 കോടിയോളം രൂപയാണ് രജനീകാന്ത് പ്രതിഫലമായി കൈപ്പറ്റിയതെന്നാണ് വിവരം അതു കൂടാതെയാണ് ഇപ്പോൾ ലാഭവിഹിതവും കൈമാറിയിരിക്കുന്നത്. രണ്ട് ബിഎംഡെബ്ള്യൂ എക്സ് സെവൻ മോഡൽ കാറുകളുമായാണ് കലാനിധി മാരനും സംഘവും രജനിയുടെ വീട്ടിലെത്തിയത്. ഇതിൽ രജനിക്ക് ഇഷ്ടപ്പെട്ട നിറം നോക്കി കാ‍ർ കൈമാറുകയായിരുന്നു.

റിലീസായി നാലാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച പ്രതികരണമാണ് തീയേറ്ററുകളിൽ ജയിലർ സിനിമയ്ക്ക് ലഭിക്കുന്നത്. ബീസ്റ്റിന് ശേഷം നെൽസൺ സംവിധാനം ചെയ്ത ചിത്രത്തിൽ സൂപ്പർ താരങ്ങളായ ശിവ  രാജ്കുമാറും മോഹൻലാലും അതിഥി വേഷത്തിൽ എത്തിയിരുന്നു.

TAGGED:JailerNelsonRajaniRajanikanthSun pictures
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘കോമഡി ഇൻവെസ്റ്റിഗേഷൻ’: മമ്മൂട്ടി -ഗൗതം വാസുദേവ് മേനോൻ ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ട്രയ്ലർ ഇന്ന്

January 8, 2025
Entertainment

ശിവ ശക്തിയായി തമന്ന; ഒഡെല 2 ഫസ്റ്റ് ലുക്ക് പോസ്റ്റർ ശിവരാത്രി ദിവസം പുറത്ത്

March 8, 2024
EntertainmentNews

കറ കളഞ്ഞ രാഷ്ട്രീയക്കാരനായി വിജയരാഘവൻ! ബിഗ് ബജറ്റ് ചിത്രം ‘അനന്തൻ കാട്’ പുത്തൻ പോസ്റ്റർ പുറത്ത്

August 3, 2025
Entertainment

കരിക്ക് ടീമിൻ്റെ സിനിമ വരുന്നു: സഹനിർമ്മാതാവായി ഡോ.അനന്തു

October 31, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?