EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം
News

11 കാരിയെ വില്‍ക്കാനുണ്ടെന്ന ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് രണ്ടാനമ്മ; കാരണം ഭര്‍ത്താവുമായുള്ള തര്‍ക്കം

Web News
Last updated: September 20, 2023 11:33 AM
Web News
Published: September 20, 2023
Share

പതിനൊന്നുകാരിയെ വില്‍ക്കാനുണ്ടെന്ന് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ട സംഭവത്തില്‍ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പൊലീസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി രണ്ടാനമ്മയാണെന്ന കാര്യം തിരിച്ചറിഞ്ഞത്.

ഭര്‍ത്താവുമായി ഉണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ പോസ്റ്റിട്ടതെന്ന് യുവതി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ് മിക്കപ്പോഴും വീട്ടിലേക്ക് വരാറില്ലെന്നും ചെലവിന് പോലും ഒന്നും കൊടുക്കാറില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

പെണ്‍കുട്ടിയുടെ പിതാവ് മൂന്നാമതായാണ് ഈ സ്ത്രീയെ വിവാഹം കഴിച്ചത്.

അതേസമയം, സ്ത്രീക്ക് മുലയൂട്ടുന്ന കുട്ടിയുള്ളതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം മാത്രമായിരിക്കും അറസ്റ്റിലേക്ക് കടക്കുക.

പിതാവിന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ വില്‍ക്കാനുണ്ടെന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ നല്‍കാമെന്നായിരുന്നു പോസ്റ്റിലെ ഉള്ളടക്കം. എന്നാല്‍ കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടവര്‍ പൊലീസില്‍ അറിയിച്ചു. ചര്‍ച്ചയായതോടെ പോസ്റ്റ് പിന്‍വലിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയും അവരുടെ വല്യമ്മയും ചേര്‍ന്ന് സംഭവത്തില്‍ പൊലീസിന് പരാതി നല്‍കി. തുടര്‍ന്ന് തൊടുപുഴ പൊലീസ് പിതാവിനെതിരെ കേസെടുത്തു.

ചോദ്യം ചെയ്യലില്‍ താനല്ല അങ്ങനൊരു പോസ്റ്റ് ഇട്ടതെന്ന് പിതാവ് പറഞ്ഞെങ്കിലും പൊലീസ് ഇത് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് രണ്ടാനമ്മയാണ് ചെയ്തതെന്ന് കണ്ടെത്തിയത്. ഇവരുടെ ഫോണില്‍ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്ന് പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

TAGGED:cyber cellViral Facebook post
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഞങ്ങള്‍ ഒരുമിച്ച് നിയമസഭാംഗങ്ങളായി, അദ്ദേഹം നിയമസഭയില്‍ തുടര്‍ന്നു ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

July 18, 2023
News

‘പിക്കാച്ചു ജെറ്റ്’ ഇന്ത്യയിലേക്ക്: കാ‍ർട്ടൂൺ ലിവറിയിലുള്ള വിമാനവുമായി ഓൾ നിപ്പോൺ എയർവേയ്സ്

June 15, 2023
News

74ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ രാജ്യം

January 26, 2023
News

മലയാളി പ്രവാസി സംഗമത്തിന്‌ ഒരുങ്ങി ലണ്ടൻ

October 7, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?