EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പൊട്ടിത്തെറിയുടെ ശബ്ദം അന്ന് തന്നെ കേട്ടിരുന്നു; എന്നിട്ടും തെരച്ചില്‍ തുടരുകയായിരുന്നു; ടൈറ്റന്‍ ദുരന്തത്തെക്കുറിച്ച് യുഎസ് നേവി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പൊട്ടിത്തെറിയുടെ ശബ്ദം അന്ന് തന്നെ കേട്ടിരുന്നു; എന്നിട്ടും തെരച്ചില്‍ തുടരുകയായിരുന്നു; ടൈറ്റന്‍ ദുരന്തത്തെക്കുറിച്ച് യുഎസ് നേവി
News

പൊട്ടിത്തെറിയുടെ ശബ്ദം അന്ന് തന്നെ കേട്ടിരുന്നു; എന്നിട്ടും തെരച്ചില്‍ തുടരുകയായിരുന്നു; ടൈറ്റന്‍ ദുരന്തത്തെക്കുറിച്ച് യുഎസ് നേവി

Web News
Last updated: June 23, 2023 10:10 AM
Web News
Published: June 23, 2023
Share

ടൈറ്റന്‍ സമുദ്രപേടകം കാണാതായ ഭാഗത്ത് നിന്ന് അന്ന് തന്നെ തകരുന്നതിന് സമാനമായ ശബ്ദം കേട്ടിരുന്നതായി യുഎസ് നേവി. സമുദ്ര പേടകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടതിന് പിന്നാലെയാണ് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതെന്ന് യു.എസ് കോസ്റ്റ്ഗാര്‍ഡിന് യു.എസ് നേവി നല്‍കിയ റിപ്പോര്‍ട്ടി പറയുന്നു. എന്നാല്‍ വിവരം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

എന്നാല്‍ തുടര്‍ന്നും രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്ന് യു.എസ് നേവി ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് ദിവസങ്ങളായുള്ള തെരച്ചിലിന് പിന്നാലെ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം സമുദ്ര പേടകത്തിന്റേതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ വാഹനം തകര്‍ന്നതായും യാത്രക്കാര്‍ മരിച്ചതായും ഓഷ്യന്‍ ഗേറ്റ് കമ്പനി ഔദ്യോഗികമായി പ്രസ്താവനയിറക്കി.

ടൈറ്റാനിക്കില്‍ നിന്ന് 1600 അടി അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. യാത്രക്കാരുടെ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.

മൃതദേഹം കണ്ടെത്തുകയെന്നത് ദുഷ്‌കരമായ ഒന്നാണെന്നും കണ്ടെത്താനുള്ള ശ്രമം തുടരുന്നതായും അധികൃതര്‍ അറിയിച്ചിരുന്നു.

കമ്പനി സിഇഒ സ്‌റ്റോക്റ്റണ്‍ റഷ്, യാത്രക്കാരായ ഷഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍ ദാവൂദ്, ഹാമിഷ് ഹാര്‍ഡിംഗ്, പോള്‍ ഹെന്റി നാര്‍സലെ എന്നിവരെ നഷ്ടപ്പെട്ടതായി ഓഷ്യന്‍ ഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂണ്‍ 20 മുതല്‍ സമുദ്രാന്തര്‍ ഭാഗത്ത് തെരച്ചില്‍ വ്യാപകമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെരച്ചിലിനൊടുവിലാണ് ടൈറ്റാനികിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് മറ്റൊരു പേടകത്തിന്റെ അവശിഷ്ടം കൂടി കണ്ടെത്തിയത്.

TAGGED:titan submersibletitanic wreck
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മണിപ്പൂരിൻ്റെ നോവറിഞ്ഞ് രാഹുൽ: കലാപബാധിത മേഖലയിൽ സന്ദർശനം തുടരുന്നു

June 30, 2023
News

പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചു; താമരശ്ശേരി ചുരത്തില്‍ ഉപേക്ഷിച്ച നിലയില്‍

June 2, 2023
News

മുന്നറിയിപ്പോടു കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പൊതികള്‍ വില്‍ക്കരുത്; ലംഘിച്ചാല്‍ കര്‍ശന നടപടി: വീണ ജോര്‍ജ്

May 26, 2023
News

വിമാന നിരക്ക് ഇനി കമ്പനികൾക്ക് തീരുമാനിക്കാം

August 11, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?