കരിപ്പൂർ: അവഗണനയുടേയും പ്രതിസന്ധിയുടേയും നീണ്ട കാലത്തിന് ശേഷം കരിപ്പൂരിന് പ്രതീക്ഷയുടെ പുതുവെളിച്ചം. നിർത്തലാക്കിയ അഞ്ച് സർവീസുകൾ എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങും. സൗദ്ദിയിലേക്ക് പുതിയ സർവ്വീസുമായി ആകാശ എയർലൈൻസും എത്തുന്നുണ്ട്.
കുവൈത്ത്, മസ്കറ്റ്, റാസ് അൽ ഖൈമ, റിയാദ്, സലാല സർവ്വീസുകളാണ് എയർഇന്ത്യ എക്സ്പ്രസ്സ് വീണ്ടും തുടങ്ങുന്നത്. കുവൈത്തിലേക്കുള്ള സർവ്വീസ് മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് മൂന്നിന് ബാക്കി സർവ്വീസുകൾ തുടങ്ങും എന്നാണ് എയർഇന്ത്യ എക്സ്പ്രസ്സിൽ നിന്നും കിട്ടുന്ന വിവരം.
ആകാശ എയർലൈൻസിൻ്റെ ജിദ്ദ സർവ്വീസ് മാർച്ച് 13-നാണ് ആരംഭിക്കുന്നത്. മലബാറിലെ പ്രവാസികളെ കൂടാതെ ഉറം തീർത്ഥാടകർക്കും സർവ്വീസ് ഏറെ ഗുണം ചെയ്യും. സൗദ്ദി സമയം രാവിലെ 9.10-ന് പുറപ്പെടുന്ന വിമാനം വൈകിട്ട് അഞ്ചരയ്ക്ക് കരിപ്പൂരെത്തും. വൈകിട്ട് 6.55-ന് തിരികെ പുറപ്പെട്ട് രാത്രി 10.50-ന് ജിദ്ദയിലെത്തും.




