EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കഞ്ചാവ് കടത്ത് കേസ് പ്രതിയായ ഇന്ത്യൻ വംശജ്ഞനെ സിം​ഗപ്പൂരില്‍ തൂക്കിലേറ്റി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കഞ്ചാവ് കടത്ത് കേസ് പ്രതിയായ ഇന്ത്യൻ വംശജ്ഞനെ സിം​ഗപ്പൂരില്‍ തൂക്കിലേറ്റി
Uncategorized

കഞ്ചാവ് കടത്ത് കേസ് പ്രതിയായ ഇന്ത്യൻ വംശജ്ഞനെ സിം​ഗപ്പൂരില്‍ തൂക്കിലേറ്റി

2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. വിചാരണയ്ക്ക് ഒടുവിൽ 2018-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു.

Web Desk
Last updated: April 26, 2023 12:15 PM
Web Desk
Published: April 26, 2023
Share

കഞ്ചാവ് കടത്ത് കേസിൽ പിടിയിലായ ഇന്ത്യൻ വംശജ്ഞനെ സിം​ഗപ്പൂരിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. തങ്കരാജു സുപ്പയ്യ എന്ന 46 -കാരനെ ബുധനാഴ്ചയാണ് സിം​ഗപ്പൂരിൽ തൂക്കിലേറ്റിയത്. 2014 -ലാണ് ഒരു കിലോ കഞ്ചാവ് കടത്തിയതിന് സുപ്പയ്യ അറസ്റ്റിലാവുന്നത്. വിചാരണയ്ക്ക് ഒടുവിൽ 2018-ൽ ഇയാൾക്ക് വധശിക്ഷ വിധിച്ചു.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയും മറ്റു മനുഷ്യാവകാശ സംഘടനകളും വിവിധ രാജ്യങ്ങളും തങ്കരാജു സുപ്പയയുടെ വധശിക്ഷ നടപ്പാക്കരുതെന്ന് സിം​ഗപ്പൂരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതെല്ലാം തള്ളിയാണ് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയത്. ചാം​ഗി ജയിൽ കോപ്ലക്സിൽ വച്ച് തങ്കരാജു സുപ്പയ്യയുടെ വധശിക്ഷ നടപ്പാക്കിയെന്ന വിവരം എന്ന് സിംഗപ്പൂർ പ്രിസൺസ് സർവീസ് വക്താവാണ് വാ‍ർത്താ ഏജൻസിയായ എഎഫ്‌പിയെ അറിയിച്ചത്.

ബ്രിട്ടിഷ് ശതകോടീശ്വരൻ റിച്ചഡ് ബ്രാൻസനടക്കം നിരവധി പ്രമുഖ‍ർ സുപ്പയ്യയുടെ വധശിക്ഷയെ എതിർത്ത് രം​ഗത്ത് വന്നിരുന്നു. യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളായ നോർവേയും സ്വിറ്റ്സർലൻഡും ചേർന്ന് സുപ്പയ്യയുടെ വധശിക്ഷ നിർത്തലാക്കണമെന്നും ശിക്ഷാവിധി ഇളവ് ചെയ്യണമെന്നും സിം​ഗപ്പൂർ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചയും ഇവർ പ്രസ്താവനയിറക്കിയിരുന്നു.

വധശിക്ഷ സിം​ഗപ്പൂരിൻ്റെ നീതിന്യായവ്യവസ്ഥയിലെ അനിവാര്യഘടകമാണെന്ന് നേരത്തെ സിം​ഗപ്പൂ‍ർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മറ്റുള്ള രാജ്യങ്ങളും സംഘടനകളും ഇതിൽ ഇടപെടുന്നതിനേയും സിം​ഗപ്പൂ‍ർ വിമർശിച്ചു. മയക്കുമരുന്ന് കടത്തിന് വധശിക്ഷ എന്ന നയം സിം​ഗപ്പൂർ തുടരാൻ കാരണം അവിടുത്തെ ജനങ്ങളുടെ താൽപ്പര്യമാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ നിയമ-ആഭ്യന്തര മന്ത്രി കെ. ഷൺമുഖം പറഞ്ഞിരുന്നു. ഇവിടെ 87 ശതമാനം പേരും വധശിക്ഷയെ അനുകൂലിക്കുന്നു എന്നും മന്ത്രി വിശദീകരിച്ചിരുന്നു.

#Singapore: We urge the Government not to proceed with the imminent hanging of Tangaraju Suppiah. Imposing the death penalty for drug offences is incompatible with intl norms & standards. pic.twitter.com/DPfiahHcqo

— UN Human Rights (@UNHumanRights) April 25, 2023

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

Uncategorized

മഴക്കെടുതിയിൽ ഒമാൻ: 1333 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, 20 മരണം

April 17, 2024
Uncategorized

ദുബൈ കെയേഴ്സുമായി സഹകരിക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്: വരുമാനത്തിൽ ഒരു ഭാഗം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്

May 24, 2024
DiasporaNewsUncategorized

സൗദിയിൽ തൊഴിൽ വിസ ലഭിക്കാൻ തൊഴിൽ കരാർ നൽകണം

June 2, 2023
NewsUncategorized

വന്ദേഭാരത് 130 കി.മീ വേ​ഗത്തിലോടിയാൽ വോട്ട് ബിജെപിക്ക്: ഹരീഷ് പേരടി

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?