EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘മമ്മൂക്കയുടെ പരീക്ഷണങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലാലിന് ലഭിക്കുന്നില്ല’; ഷിബു ബേബി ജോണ്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘മമ്മൂക്കയുടെ പരീക്ഷണങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലാലിന് ലഭിക്കുന്നില്ല’; ഷിബു ബേബി ജോണ്‍
Entertainment

‘മമ്മൂക്കയുടെ പരീക്ഷണങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ലാലിന് ലഭിക്കുന്നില്ല’; ഷിബു ബേബി ജോണ്‍

News Desk
Last updated: January 27, 2024 3:04 PM
News Desk
Published: January 27, 2024
Share

സിനിമയില്‍ മമ്മൂട്ടി നടത്തുന്ന പരീക്ഷണങ്ങള്‍ക്ക് കിട്ടുന്ന സ്വീകാര്യത മോഹന്‍ലാലിന് ലഭിക്കുന്നില്ലെന്ന് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. നിര്‍ഭാഗ്യവശാല്‍ മോഹന്‍ലാലിനെ ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗം ആറാം തമ്പുരാനിലെയും ലൂസിഫറിലെയും കഥാപാത്രങ്ങളെയാണ് പ്രതീക്ഷിക്കുന്നതെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഷിബു ബേബി ജോണിന്റെ വാക്കുകള്‍ :

മോഹന്‍ലാല്‍ ആദ്യത്തെ ഷോ ദുബൈയില്‍ കണ്ട് എന്നെ വിളിച്ചിരുന്നു. മോഹന്‍ലാലിന്റെ സമീപകാലത്തെ മികച്ച പെര്‍ഫോര്‍മന്‍സ് കൊണ്ടുവരാന്‍ മലൈക്കോട്ടൈ വാലിബന് സാധിച്ചിട്ടുണ്ട്. ലാലിനെ നഷ്ടപ്പെട്ടു എന്ന ആക്ഷേപങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് വാലിബന്‍. മമ്മൂക്ക നടത്തുന്ന പരീക്ഷണങ്ങള്‍, അദ്ദേഹം എടുക്കുന്ന ബോള്‍ഡ് ആയ തീരുമാനങ്ങള്‍ അത് കാതല്‍ ആയാലും പുഴു ആയാലും നന്‍പകല്‍ നേരത്ത് ആണെങ്കിലും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവര്‍ അതിനെ സ്വാഗതം ചെയ്യുന്നത് കാണാം. എന്നാല്‍ മോഹന്‍ലാലിന് അത്തരത്തിലുള്ള വരവേല്‍പ്പ് ലാലിനെ ഇഷ്ടപ്പെടുന്ന ഒരു വിഭാഗത്തില്‍ നിന്ന് ലഭിക്കുന്നില്ല. നിര്‍ഭാഗ്യവശാല്‍ ലാലിനെ ഇഷ്ടപ്പെടുന്നവരില്‍ ഒരു വിഭാഗം ആറാം തമ്പുരാനിലെയും ലൂസിഫറിലെയും കാരക്ടേഴ്‌സിനെയാണ് പ്രതീക്ഷിക്കുന്നത്.

ഈ സിനിമയെക്കുറിച്ച് ഞങ്ങള്‍ പറഞ്ഞിരുന്നത്, മുന്‍വിധിയോടെ വരരുത് ഇത് ലിജോ ജോസ് പെല്ലിശേരി പടമെന്നാണ്. ഹോളിവുഡ് ലെവല്‍ ഒരു പടമെന്ന നിലക്ക് തന്നെയാണ് ഞങ്ങള്‍ കണ്ടത്. ആദ്യ ദിവസത്തെ നെഗറ്റീവ് പ്രതികരണങ്ങള്‍ക്ക് പിന്നാലെ തിയറ്ററിലെ പ്രതികരണം പോസിറ്റിവായി മാറിയിട്ടുണ്ട്.

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ജനുവരി 25നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്.

TAGGED:Malaikottai Vaalibanshibu baby john
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Entertainment

‘ഞാന്‍ ജനിച്ചത് തമിഴ്‌നാട്ടിലോ കേരളത്തിലോ ആണെങ്കില്‍ എന്റെ സിനിമ കൂടുതല്‍ ബോക്‌സ് ഓഫീസ് ഹിറ്റായേനെ’; അനുരാഗ് കശ്യപ്

December 8, 2023
Entertainment

സം​ഗീത സംവിധായകനും നടനുമായ വിജയ് ആൻ്റണിയുടെ മകൾ തൂങ്ങിമരിച്ച നിലയിൽ

September 19, 2023
Entertainment

കിഷ്കിന്ധാ കാണ്ഡം പുതിയ പോസ്റ്റർ പുറത്ത്; സെപ്റ്റംബർ 12-ന് ഓണം റിലീസ് ആയി തീയറ്ററുകളിലേക്ക്

August 22, 2024
EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

August 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?