EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാതാവിൻ്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ശൈഖ് മുഹമ്മദ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > മാതാവിൻ്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ശൈഖ് മുഹമ്മദ്
Editoreal PlusNews

മാതാവിൻ്റെ ഓർമ്മകളിൽ കണ്ണുനിറഞ്ഞ് ശൈഖ് മുഹമ്മദ്

Web Editoreal
Last updated: November 12, 2022 3:17 AM
Web Editoreal
Published: November 12, 2022
Share

മാതാവിൻ്റെ ഓർമ്മകളിൽ വിതുമ്പുന്ന ദുബായ് ഭരണാധികാരി… ഹൃദയസ്പര്‍ശിയായിരുന്നു വ്യാഴാഴ്ച ദുബായില്‍ നടന്ന അറബ് റീഡിംഗ് ചാമ്പ്യന്‍ ഷിപ്പ്. നാല് പതിറ്റാണ്ട് മുമ്പ് മരണമടഞ്ഞ സ്വന്തം അമ്മയെ ഓര്‍ത്ത് ശൈഖ് മുഹമ്മദിൻ്റെ കണ്ണ് നിറഞ്ഞു.

മറിയം അംജോം എന്ന പെൺകുട്ടി വായിക്കാൻ തെരഞ്ഞെടുത്തത് ശൈഖ് മുഹമ്മദിന്‍റെ ‘മൈ സ്റ്റോറി’ എന്ന പുസ്തകമാണ്. ഇതിൽ അദ്ദേഹം അമ്മയെപറ്റി പരാമര്‍ശിക്കുന്ന ഭാഗങ്ങൾ വായിച്ചതോടെയാണ് അദ്ദേഹം അമ്മയുടെ ഓർമ്മകളിൽ വിതുമ്പിയത്. വികാര ഭരിതമായ പുസ്തക പാരായണത്തില്‍ മറിയത്തിൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി.

"من مثل أمي … من مثل لطيفة"
كلماتٌ خطّها محمد بن راشد في كتابه "قصتي".. تؤديها بسرد مؤثر الطفلة المغربية مريم أمجون بطلة موسم 2018 من #تحدي_القراءة_العربي pic.twitter.com/YvG65MGe4C

— Dubai Media Office (@DXBMediaOffice) November 10, 2022


‘എൻ്റെ അമ്മ വളരെ ദയാലുവായിരുന്നു. എൻ്റെ ഹൃദയമായിരുന്നു.
എൻ്റെ പ്രഭാതഭക്ഷണം പകുതിയായി വിഭജിച്ചിരിക്കുന്നത് അമ്മ ശ്രദ്ധിച്ചു. പിന്നീടത് ഇരട്ടിയാക്കി. അമ്മമാര്‍ അങ്ങനെയാണ്. എൻ്റെ പിതാവിന് വലിയ പിന്തുണയും സ്നേഹവും നല്‍കിയ സുഹൃത്തുകൂടിയായിരുന്നു അമ്മ.’ ഈ ഭാഗമാണ് മറിയം വായിച്ചത്.

പുസ്തകം വായിച്ചുതീർന്നപ്പോൾ മറിയത്തെ അടുത്തുവിളിച്ച് ശൈഖ് മുഹമ്മദ് ചേർത്തുപിടിച്ചു. വികാരനിർഭരമായ രംഗത്തിൻ്റെ വീഡിയോ ദുബായ് മീഡിയ ഓഫീസാണ് പുറത്തുവിട്ടത്. 2018ലെ അറബ് റീഡിംഗ് ചാമ്പ്യൻ ആണ് മറിയം അംജോം.

1983 മേയിൽ ദുബായുടെ മാതാവായ ഷെയ്ഖ ലത്തീഫ ബിൻത് ഹംദാനെ നാടിനും ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനും നഷ്ടമായി. പുസ്തകത്തിലെ ഓരോ ഭാഗം വായിക്കുമ്പോഴും ശൈഖ് മുഹമ്മദ് ദുഃഖിതനായി കേട്ടിരുന്നു.

ഒരു വർഷം കുറഞ്ഞത് 50 പുസ്തകമെങ്കിലും വായിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി 2015ലാണ് ശൈഖ് മുഹമ്മദ് അറബ് റീഡിംഗ് ചലഞ്ച് ആരംഭിച്ചത്. സിറിയയിൽ നിന്നെത്തിയ ഷാം അൽ ബക്കോറാണ് ഇത്തവണത്തെ വിജയി. 44 രാജ്യങ്ങളിൽ നിന്ന് 22.27 ദശലക്ഷം വിദ്യാർത്ഥികളാണ് ആറാം പതിപ്പായ ഇത്തവണ പങ്കെടുത്തത്.

TAGGED:arab reading championshipSheikh Mohammed bin Rashid Al Maktoum
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ
  • യുഎഇയിൽ വമ്പൻ ബിസിനസ് സെന്റർ തുറന്ന് ആർ.എ.ജി ഹോൾഡിങ്‌സ്
  • മലപ്പുറത്ത് നവദമ്പതികൾ വാഹനാപകടത്തിൽ മരിച്ചു
  • കരൂർ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെ കാലിൽ തൊട്ട് മാപ്പ് ചോദിച്ചും കരഞ്ഞും വിജയ്

You Might Also Like

News

ഓൺലൈൻ സേവനങ്ങൾ നാളെ താല്കാലികമായി നിർത്തിവയ്ക്കുമെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം

March 10, 2023
News

ന്യൂസിലൻഡ് ഉടനെ റിപ്പബ്ലിക്കായി മാറില്ലെന്ന് പ്രധാനമന്ത്രി ആർഡേൺ

September 13, 2022
News

“വാട്ടർ മെട്രോയിൽ ആശങ്ക വേണ്ട; കൂടുതൽ ആളുകളെ കയറ്റില്ല”

May 8, 2023
EntertainmentNews

അജു വർഗീസും ജോണി ആന്റണിയും ഒന്നിക്കുന്ന ‘സ്വര്‍ഗം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്

August 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?