EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും
News

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും

News Desk
Last updated: March 5, 2023 1:21 PM
News Desk
Published: March 5, 2023
Share

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ബഹിരാകാശത്തുള്ള സുൽത്താൻ അൽ നെയാദിയും തമ്മിൽ ആശയവിനിമയം നടത്തും. മാർച്ച് 7ന് യുഎഇ സമയം വൈകുന്നേരം 4.50 നാണ് ഇരുവരും തമ്മിൽ ആശയ വിനിമയം നടത്തുന്നതെന്ന് നാസ വ്യക്തമാക്കി.

അൽ നെയാദിയും മൂന്നു യാത്രികരും കയറിയ സ്പേസ് എക്സ് ക്രൂ 6 പേടകം മാർച്ച് 2നാണ് യുഎസിലെ ഫ്ലോറിഡ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യമായ ഐഎസ്എസിൽ അൽ നെയാദിയും സംഘവും ആറ് മാസമാണ് ചെലവഴിക്കുക. ദൗത്യ സംഘത്തിൽ യുഎസിന്റെ സ്റ്റീഫൻ ബോവെൻ, വാറൻ ഹൊബർഗ്, റഷ്യയുടെ ആൻഡ്രി ഫെഡ്‌യേവ് എന്നിവരുമുണ്ട്. രാജ്യാന്തര ബഹിരാകാശ നിലയം മൂന്നു തവണ സന്ദർശിച്ചിട്ടുള്ള സ്റ്റീഫൻ ബോവെൻ ആണ് സംഘത്തലവൻ.

ബഹിരാകാശ നിലയത്തിലെ മൈക്രോ ഗ്രാവിറ്റി ലബോറട്ടറിയിൽ ഇരുനൂറിലേറെ ശാസ്ത്ര പരീക്ഷണങ്ങൾ സംഘം നടത്തും. 20 എണ്ണത്തിന് അൽനെയാദി നേതൃത്വം നൽകും. മനുഷ്യനെ ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ പരീക്ഷണം ഉൾപ്പെടെയാണിത്. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും 2019 ൽ ബഹിരാകാശ സഞ്ചാരി ഹസ്സ അൽമൻസൂരിയുമായി ഐഎസ്എസിലെ തന്റെ രണ്ടാം ദിവസം സംവദിച്ചിരുന്നു. എട്ട് ദിവസം ചെലവഴിച്ച ബഹിരാകാശ നിലയത്തിൽ പോയ ആദ്യ യുഎഇ ബഹിരാകാശ സഞ്ചാരിയാണ് അൽമൻസൂരി.

ബഹിരാകാശ സഞ്ചാരികളുമായി യുഎഇയിലെ വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുള്ള പ്രതിവാര പരിപാടികളും നടത്തും. 20,000 വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക പരിപാടിയ്ക്ക് നേത്യത്വം വഹിക്കുന്നത് മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ (എംബിആർഎസ്‌സി) ആണ്. യുഎഇയിലെ വിദ്യാഭ്യാസ മേഖലയിലെ ചരിത്രസംഭവമാകും ഈ സംവാദം. ആറ് മാസത്തിലുടനീളം 13 തത്സമയ കോളുകളും 10 ഹാം റേഡിയോ ആശയവിനിമയങ്ങളും ഉണ്ടാകും.

TAGGED:ISSNASASheikh Mohammed bin Rashid Al MaktoumSultan Al Neyadi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറൽ

March 11, 2023
News

സൽമാൻ റുഷ്ദിയെ കൊല്ലാൻ ശ്രമിച്ച പ്രതിയ്ക്ക് ഇറാനിയൻ സംഘടന പാരിതോഷികം നൽകും 

February 21, 2023
News

ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു.എ.ഇയില്‍ നിന്നും കണ്ണൂരിലേക്ക്

July 23, 2023
News

സീതാറാം യെച്ചൂരി വിട വാങ്ങി, ഒൻപത് വ‍ർഷമായി സിപിഎം ജനറൽ സെക്രട്ടറി

September 12, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?