EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും
Diaspora

ഷാർജയിലെ അഗ്നിബാധ; മരിച്ച ഇന്ത്യക്കാരിൽ എ. ആർ റഹ്മാന്‍റെ സൗണ്ട് എഞ്ചിനീയറും

News Desk
Last updated: April 8, 2024 1:49 PM
News Desk
Published: April 8, 2024
Share

ഷാർജ: ഷാർജ അൽ നഹദയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. ഇന്നലെയാണ് മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞത്. മൈക്കിൾ സത്യദാസ്, മുംബൈ സ്വദേശിനിയായ 29കാരി എന്നിവരാണ് മരിച്ച ഇന്ത്യക്കാർ. കനത്ത പുകശ്വസിച്ച് ശ്വാസം മുട്ടിയാണ് ഇരുവരും മരിച്ചത്.

കഴിഞ്ഞ രണ്ട് വർഷമായി ദുബൈ വേൾഡ് ട്രേഡ് സെന്‍ററിൽ ജോലി നോക്കുകയായിരുന്ന മൈക്കിൾ സത്യദാസ് എ.ആർ റഹ്മാൻ,ബ്രൂണോ മാർസ് എന്നിവരുടെ സംഗീതപരിപാടികളുടെ ഭാഗമായിരുന്നെന്ന് ഇദ്ദേഹത്തിന്‍റെ സഹോദരൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു .

മരിച്ച ഇന്ത്യക്കാരുടെ കുടുംബവുമായി ബന്ധപ്പെട്ട് വരികയാണെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്നും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ താഴേക്ക് ചാടിയ ആഫ്രിക്കൻ സ്വദേശിയും ഫിലിപ്പൈൻ പൌരനും മറ്റ് രണ്ട് പേരും മരിച്ചതായാണ് പ്രാഥമിക വിവരം ലഭിച്ചിരുന്നത്.

39 നിലകളിലായി 750 അപ്പാർട്ട്മെന്‍റുകളായിരുന്നു തീപിടിച്ച കെട്ടിടത്തിൽ ഉണ്ടായിരുന്നത്. പുകശ്വസിച്ച് അവശരായ 44 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 27 പേർ ഉടൻ തന്നെ ആശുപത്രി വിട്ടിരുന്നു . 18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറുകളിൽ നിന്നാണ് തീപടർന്നത്. ദ്രുതഗതിയിൽ നടന്ന രക്ഷാപ്രവർത്തനമാണ് അപകടത്തിന്‍റെ തോത് കുറച്ചത്

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഷാർജ പൊലീസ് മേധാവി അനുശോചനം അറിയിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനായി കെട്ടിട ഉടമകൾക്കുള്ള അടിയിന്തര മാർഗനിർദേശങ്ങളും പൊലീസ് പുറത്തിറക്കിയിരുന്നു.മലയാളികൾ അടക്കമുള്ള നിരവധി ഇന്ത്യക്കാർ താമസിക്കുന്ന ഇടമാണ് തീപിടിത്തമുണ്ടായ അൽ നഹ്ദ.

TAGGED:firesharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

BusinessDiaspora

ഡോ.ഷൗക്കു ഡെൻ്റൽ ആൻഡ് ഇംപ്ലാൻ്റ് ക്ലിനിക്ക് ദുബായിൽ സോഫ്റ്റ് ലോഞ്ച് ചെയ്തു

December 12, 2025
Diaspora

തൊഴിലാളികൾക്ക് ശമ്പളം നൽകിയില്ല, കമ്പനിക്ക് കനത്ത പിഴ ചുമത്തി ദുബായ് കോടതി

June 26, 2023
Diaspora

യു എസിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കുട്ടി മരിച്ചു: അമ്മയെ കാണാതായി

December 14, 2022
Diaspora

ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ഖബറടക്കത്തിൽ പങ്കെടുത്ത് അമീർ

September 12, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?