EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍
EntertainmentNews

ഉമ്മന്‍ ചാണ്ടി സര്‍ മാപ്പ്; അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണം: ഷമ്മി തിലകന്‍

Web News
Last updated: September 10, 2023 5:48 PM
Web News
Published: September 10, 2023
Share

സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെ പ്രതികരണവുമായി നടന്‍ ഷമ്മി തിലകന്‍. സാമൂഹ്യ ദ്രോഹികളുടെ ഇടപെടലുകള്‍ മൂലം അല്‍പനാള്‍ എങ്കിലും തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജമായ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്ന് വിനീതമായി അപേക്ഷിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

കെബി ഗണേഷ് കുമാര്‍, അദ്ദേഹത്തിന്റെ ബന്ധു ശരണ്യ മനോജ്, ‘വിവാദ ദല്ലാള്‍’ എന്നിവരുടെ പേരുകളാണ് ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കി കൊണ്ട് കോടതിയില്‍ സിബിഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. പരാതിക്കാരിയുടെ ആദ്യ കത്തിന് പുറമെ അവര്‍ പലപ്പോഴായി രാഷ്ട്രീയ നേതാക്കളുടെ പേര് എഴുതിച്ചേര്‍ക്കുന്നതിനായി തയ്യാറാക്കിയ നാല് കത്തുകളും സിബിഐ തെളിവായി സ്വീകരിച്ചിരുന്നു. പരാതിക്കാരി ജയിലില്‍ കിടന്നപ്പോള്‍ എഴുതിയ ആദ്യ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരോ പരാമര്‍ശമോ ഇല്ലായിരുന്നു. ഇത് കൂട്ടിച്ചേര്‍ത്താണ് സിബിഐ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തലിലേക്ക് എത്തിയത്.

ഷമ്മി തിലകന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉമ്മന്‍ചാണ്ടി സാര്‍ മാപ്പ്..!??
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ മൂലം, അല്‍പ്പനാള്‍ എങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍, നിര്‍വ്യാജമായ ഖേദം അറിയിക്കുന്നു..!
ഒപ്പം..;
പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്‌ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന്‍ (CME) മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ്..; ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണമെന്നും, അതുവഴി ഈ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

TAGGED:KB Ganeshkumar MLAOommen ChandyShammi Thilakan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഉഗാണ്ടയിൽ എബോള പടരുന്നു; കമ്പാലയിൽ ആദ്യ മരണം

October 12, 2022
News

മണിപ്പൂരിനെ പരാമര്‍ശിച്ച് മോദിയുടെ പ്രസംഗം; 77-ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ ഇന്ത്യ

August 15, 2023
News

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ പരസ്യം; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ കേസ്

September 5, 2023
News

49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!

January 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?