EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി
News

അയോഗ്യത തുടരും; രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന വിധിയ്ക്ക് സ്റ്റേയില്ല, അപ്പീല്‍ തള്ളി സൂറത്ത് കോടതി

Web News
Last updated: April 20, 2023 6:25 AM
Web News
Published: April 20, 2023
Share

അയോഗ്യത സംബന്ധിച്ച കേസിലെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ തള്ളി സൂറത്ത് കോടതി. സൂറത്ത് സെഷന്‍സ് കോടതിയാണ് അപ്പീല്‍ തള്ളിയത്.

ഇതോടെ രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.

താന്‍ കുറ്റക്കാരനാണെന്ന വിധി സ്‌റ്റേ ചെയ്യണം, ശിക്ഷ രണ്ട് വര്‍ഷത്തേക്ക് സ്‌റ്റേ ചെയ്യണം എന്നീ ആവശ്യങ്ങളാണ് രാഹുല്‍ ഗാന്ധി കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സൂറത്ത് കോടതി ഇത് തള്ളുകയായിരുന്നു.

‘മോദി’ പരാമര്‍ശത്തില്‍ നല്‍കിയ കേസിലാണ് രാഹുല്‍ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി നല്‍കിയ അപകീര്‍ത്തി കേസിലാണ് സൂറത്ത് കോടതിയുടെ വിധി. 2019 ഏപ്രിലില്‍ കോളാറില്‍ പ്രചരണം നടത്തവെയാണ് രാഹുല്‍ ഗാന്ധിയുടെ കേസിനാസ്പദമായ സംഭവം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി…’ എങ്ങനെയാണ് എല്ലാ കള്ളന്മാര്‍ക്കും എങ്ങനെയാണ് പേരില്‍ മോദി വരുന്നത് എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.

കര്‍ണാടകയിലെ കോളാറില്‍ 2019ല്‍ നടത്തിയ പ്രചരണ പരിപാടിയിലെ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്ന് ആരോപിച്ചാണ് പൂര്‍ണേഷ് മോദി രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ അപകീര്‍ത്തി കേസ് നല്‍കിയത്. മാര്‍ച്ച് 23ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, കേസില്‍ രാഹുല്‍ ഗാന്ധിയെ ലോക്‌സഭ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയായിരുന്നു. ഈ വിധി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി.

TAGGED:modi remarklRahul Gandhisurat court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഹിറ്റ്മാൻ അല്ല ‘ഡക്ക് മാൻ’ ട്രോളുകളിൽ നിറഞ്ഞ് രോഹിത് ശർമ്മ

May 6, 2023
News

മോന്‍സണ്‍ കേസ്:കെ.സുധാകരന് ഇടക്കാല മുൻ‌കൂർ ജാമ്യം

June 21, 2023
News

വ്യാജ വീസ, ദുബായ് വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ 

March 14, 2023
News

ലോക വിഡ്ഢി ദിനത്തിൽ പ്രധാനമന്ത്രിയെ പരിഹസിച്ച് കോൺഗ്രസ്

April 1, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?