EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അച്ഛന് ജോലിയില്ലെങ്കിൽ അമേരിക്ക വിടേണ്ടി വരും, യു എസിൽ കാണാതായ 14 കാരിയായ ഇന്ത്യൻ വംശജയ്ക്ക് വേണ്ടി തിരച്ചിൽ ശക്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > അച്ഛന് ജോലിയില്ലെങ്കിൽ അമേരിക്ക വിടേണ്ടി വരും, യു എസിൽ കാണാതായ 14 കാരിയായ ഇന്ത്യൻ വംശജയ്ക്ക് വേണ്ടി തിരച്ചിൽ ശക്തം
Editoreal Plus

അച്ഛന് ജോലിയില്ലെങ്കിൽ അമേരിക്ക വിടേണ്ടി വരും, യു എസിൽ കാണാതായ 14 കാരിയായ ഇന്ത്യൻ വംശജയ്ക്ക് വേണ്ടി തിരച്ചിൽ ശക്തം

News Desk
Last updated: February 12, 2023 9:35 AM
News Desk
Published: February 12, 2023
Share

നല്ല ജീവിതം സ്വപ്‌നം കണ്ട് സ്വന്തം നാട്ടിൽ നിന്നും പുറം രാജ്യങ്ങളിലേക്ക് കുടിയേറുന്നവര്‍ നിരവധിയാണ്. എന്നാൽ കര്‍ശനമായ കുടിയേറ്റ നിയമങ്ങള്‍ ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കാറുണ്ട്. അത്തരത്തിൽ മാതാപിതാക്കൾക്ക്‌ ജോലി നഷ്ട്ടപ്പെട്ടപ്പോൾ രാജ്യം വിടേണ്ടി വരുമെന്ന ഭയത്തിൽ യുഎസിലെ അര്‍ക്കന്‍സാസില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ തന്‍വി എന്ന പതിനാലുകാരിയായ ഇന്ത്യന്‍ വംശജയ്ക്കായി തിരച്ചിൽ തുടരുകയാണ്. യുഎസിലെ ടെക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന പവന്‍ റോയ് മരുപ്പള്ളിയുടെയും ശ്രീദേവി ഇടരയുടെയും മകൾ ആണ് തൻവി. വർഷങ്ങളായി യു എസിൽ ജോലി ചെയ്യുകയാണെങ്കിലും കുടിയേറ്റ നിയമങ്ങൾ കാരണം ഇതുവരെ യു എസ് പൗരത്വം ലഭിച്ചിട്ടില്ല.

പവനൊപ്പം ശ്രീദേവിയുടെയും ജോലി നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ശ്രീദേവി, ഒരു വര്‍ഷം കഴിഞ്ഞാണ് വീണ്ടും യുഎസില്‍ എത്തിയത്. ജനുവരി 17നാണ് തൻവി പഠിക്കുന്ന കോണ്‍വേ ജൂനിയര്‍ ഹൈസ്‌കൂളില്‍ നിന്ന് കാണാതായത്. തിരച്ചിലുകള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ പൊലീസിന് തന്‍വിയെ കണ്ടെത്താനായിട്ടില്ല. മാതാപിതാക്കളുടെ ജോലി നഷ്ടമായ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരുമെന്ന ഭയം മൂലമാണ് തന്‍വി വീട് വീട്ടിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു.

സ്‌കൂളിന് സമീപത്തെ ബസ്റ്റ് സ്റ്റോപ്പിലുള്ള സിസിടിവിയിൽ തന്‍വിയെ കാണാതാവുന്നതിന് മുൻപുള്ള ദൃശ്യങ്ങളുണ്ട്. പര്‍പ്പിള്‍ നിറമുള്ള കോട്ടും പിങ്ക് പുള്ളോവറും നീല ജീവന്‍സുമാണ് പെൺകുട്ടി ധരിച്ചിരുന്നത്. വൈകുന്നേരം വീടിന് സമീപം സ്‌കൂള്‍ ബസ് നിര്‍ത്തിയപ്പോഴാണ് മകള്‍ ബസിലില്ലെന്ന് മാതാപിതാക്കൾ അറിഞ്ഞത്. ഉടൻ തന്നെ ഇവർ പൊലീസിനെ സമീപിച്ചു.

അതേസമയം കാണാതായ ദിവസം തന്‍വി സ്മാര്‍ട് വാച്ച് ധരിച്ചിരുന്നില്ല. അതിനാല്‍ ലൊക്കേഷന്‍ ട്രേസ് ചെയ്യാന്‍ സാധിച്ചില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. തന്‍വി മനപൂര്‍വം വീട് വിട്ടിറങ്ങാന്‍ പ്ലാന്‍ ചെയ്‌തതാണ് എന്ന് ഇതിലൂടെ വ്യക്തമാണെന്ന് കുടുംബം കൂട്ടിച്ചേർത്തു. ഇന്ത്യയിലേക്ക് താന്‍ പോകില്ലെന്നും യുഎസ് ആണ് തൻ്റെ രാജ്യമെന്നും തന്‍വി പറഞ്ഞിരുന്നതായി മാതാപിതാക്കൾ അറിയിച്ചു. തന്‍വിയെ കണ്ടെത്തുന്നവര്‍ 911 എന്ന നമ്പരില്‍ വിളിക്കണമെന്ന് പൊലീസ് അറിയിച്ചു.

TAGGED:search partyTanvi missingUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

Editoreal PlusNews

‘ഒരു കുട്ടിയെ പോറ്റാൻ ഒരു ​ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം

August 19, 2022
DiasporaEditoreal PlusNews

മാം​ഗല്യം സീസൺ 2; ഞങ്ങളെ പോലുളളവരെ സൃഷ്ടിച്ചിരിക്കുന്നത് നിങ്ങൾക്ക് കണ്ട് പഠിക്കാനാണ്: റഫീഖ്

November 5, 2024
News

യുഎസിൽ ടൂറിസ്റ്റ്, ബിസിനസ്സ് വിസകളിലെത്തുന്നവർക്ക് പുതിയ ജോലിക്ക് അപേക്ഷിക്കാം 

March 24, 2023
Editoreal Plus

എന്തുകൊണ്ട് മാംഗല്യം, പ്രവാസികൾക്കായി മാംഗല്യം എന്ന പരിപാടിയുടെ ആവശ്യകത എന്താണ്

August 14, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?